ഭി​ക്ഷാ​ട​ക​രെ​യും വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രെ​യും അ​റ​സ്റ്റ് ചെ​യ്തു
Sunday, March 26, 2023 7:56 PM IST
അ​ബ്‌​ദു​ല്ല നാ​ലു​പു​ര​യി​ൽ
കു​വൈ​റ്റ് സി​റ്റി: വി​ശു​ദ്ധ റ​മ​ദാ​ൻ മാ​സ​ത്തി​ൽ ഭി​ക്ഷാ​ട​നം ചെ​റു​ക്കു​ന്ന​തി​നും വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രെ നി​യ​ന്ത്രി​ക്കു​ന്ന​തി​നു​മു​ള്ള ന​ട​പ​ടി​ക​ൾ ശ​ക്ത​മാ​ക്കി​യ​തി​നെ തു​ട​ർ​ന്ന് വി​വി​ധ രാ​ജ്യ​ക്കാ​രാ​യ ഒ​ൻ​പ​ത് ഭി​ക്ഷാ​ട​ക​രെ ക്രി​മി​ന​ൽ സെ​ക്യൂ​രി​റ്റി വി​ഭാ​ഗം അ​റ​സ്റ്റ് ചെ​യ്തു.

കു​വൈ​റ്റ് മു​നി​സി​പ്പാ​ലി​റ്റി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ നാ​ല് വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രെ പി​ടി​കൂ​ടു​ക​യും അ​വ​രു​ടെ സാ​ധ​ന​ങ്ങ​ൾ ക​ണ്ടു​കെ​ട്ടു​ക​യും ചെ​യ്തു. ഇ​വ​ർ​ക്കെ​തി​രെ ആ​വ​ശ്യ​മാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും.