ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ; അ​ബു​ദാ​ബി​യി​ൽ 13 ഇ​ന്ത്യ​ക്കാ​ർ​ക്ക് ത​ട​വു​ശി​ക്ഷ
Thursday, May 18, 2023 3:50 PM IST
അ​ബു​ദാ​ബി: അ​ബു​ദാ​ബി​യി​ൽ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ കേ​സി​ൽ 13 ഇ​ന്ത്യ​ക്കാ​ർ​ക്ക് ത​ട​വു​ശി​ക്ഷ. പ്ര​തി​ക​ൾ ലൈ​സ​ൻ​സി​ല്ലാ​തെ 510 മി​ല്യ​ൺ ദി​ർ​ഹ​മി​ന്‍റെ പ​ണ​മി​ട​പാ​ട് ന​ട​ത്തി​യെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് അ​ബു​ദാ​ബി കോ​ട​തി‌​യു‌​ടെ വി​ധി.

5 മു​ത​ൽ 10 വ​ർ​ഷം വ​രെ ത​ട​വു​ശി​ക്ഷ​യാ​ണ് കോ​ട​തി വി​ധി​ച്ച​ത്. പ്ര​തി​ക​ളു​ടെ പേ​രു​വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. ത​ട​വു​ശി​ക്ഷ പൂ​ർ​ത്തി​യാ​യാ​ൽ ഇ​വ​രെ നാ​ടു​ക​ട​ത്താ​നാ​ണ് തീ​രു​മാ​നം.