മോ​ഹ​ൻ​ലാ​ലി​ന്‍റെ ജ​ന്മ​ദി​ന​ത്തി​ൽ സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ലാ​ൽ കെ​യേ​ഴ്‌​സ് കു​വൈ​റ്റ്
Tuesday, May 23, 2023 7:28 AM IST
സലിം കോട്ടയിൽ
കു​വൈ​റ്റ് സി​റ്റി: ന​ട​ൻ മോ​ഹ​ൻ​ലാ​ലി​ന്‍റെ 63ാം ജ​ന്മ​ദി​നം സ​മു​ചി​ത​മാ​യി ആ​ഘോ​ഷി​ച്ച് ലാ​ൽ കെ​യേ​ഴ്‌​സ് കു​വൈ​റ്റ്. ജീ​വ​കാ​രു​ണ്യ രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന മോ​ഹ​ൻ​ലാ​ൽ ആ​രാ​ധ​ക​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ലാ​ൽ കെ​യേ​ഴ്‌​സ് കു​വൈ​റ്റ് ആ​ഭി​മു​ഖ്യ​ത്തി​ൽ പാ​ല​ക്കാ​ടും കോ​ഴ​ഞ്ചേ​രി​യി​ലുമാ​ണ് വി​വി​ധ പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കി​യ​ത്.

കോ​ഴ​ഞ്ചേ​രി‌ മ​ഹാ​ത്മ ജ​ന​സേ​വ കേ​ന്ദ്ര​ത്തി​ലെ അ​മ്മ​മാ​രോ​ടൊ​പ്പം ലാ​ൽ കെ​യേ​ഴ്‌​സ് പ്ര​വ​ർ​ത്ത​ക​ർ പ്രി​യ താ​ര​ത്തി​ന്‍റെ ജ​ന്മ​ദി​നം ആ​ഘോ​ഷി​ച്ചു. ജ​ന​സേ​വ​ന കേ​ന്ദ്ര​ത്തി​ൽ ഉ​ച്ച​ഭ​ക്ഷ​ണ വി​ത​ര​ണ​വും മ​ധു​ര വി​ത​ര​ണ​വും സം​ഘ​ട​ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി.

പ​രി​പാ​ടി​​ക്ക് ലാ​ൽ കെ​യേ​ഴ്‌​സ് ട്ര​ഷ​റ​ർ അ​നീ​ഷ്‌ നാ​യ​ർ, നി​ഷ അ​നീ​ഷ്‌, വി​ന​യ​കു​മാ​ർ കോ​ഴ​ഞ്ചേ​രി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. പാ​ല​ക്കാ​ട്‌ നാ​ഗ​ല​ശേരി പ​ഞ്ചാ​യ​ത്ത്‌ തെ​ക്കേ​ക്ക​ര ആ​ശ്ര​യ കോ​ള​നി​യി​ൽ സ്കൂ​ൾ കി​റ്റ് വി​ത​ര​ണം ആ​ണ് ലാ​ൽ കെ​യേ​ഴ്‌​സ് ന​ട​ത്തി​യ​ത്. പ​ഞ്ചാ​യ​ത്ത്‌ മെ​മ്പ​ർ ദി​നു രാ​മ​കൃ​ഷ്ണ​ൻ, ലാ​ൽ കെ​യേ​ഴ്‌​സ് കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം ലെ​നി​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.