ന​ഴ്സു​മാ​രെ ആ​ദ​രി​ച്ച് യാ​ബ് ലീ​ഗ​ൽ സ​ർ​വീ​സ​സ്
Tuesday, May 23, 2023 12:05 PM IST
റാ​സ​ൽ​ഖൈ​മ: അ​ന്താ​രാ​ഷ്‌​ട്ര ന​ഴ്സ​സ് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് 275 ന​ഴ്സു​മാ​രെ ആ​ദ​രി​ച്ച് യാ​ബ് ലീ​ഗ​ൽ സ​ർ​വീ​സ​സ്. സ​ഖ​ർ ഹോ​സ്പി​റ്റ​ൽ റാ​സ​ൽ​ഖൈ​മ​യു​മാ​യി സ​ഹ​ക​രി​ച്ചാ​യി​രു​ന്നു​ പ​രി​പാ​ടി.

സ​ഖ​ർ ഹോ​സ്പി​റ്റ​ൽ ഡ​യ​റ​ക്‌​ട​ർ ഡോ.​മു​ന ഉ​ബൈ​ദ് അ​ൽ അ​യ്യാ​ൻ, ഡെ​പ്യൂ​ട്ടി മെ​ഡി​ക്ക​ൽ ഡ​യ​റ​ക്‌​ട​റും യൂ​റോ​ള​ജി വി​ഭാ​ഗം മേ​ധാ​വി​യു​മാ​യ ഡോ.​വെ​യി​ൽ ടോ​സ​ൺ അ​ബ്‌​ദു​ൽ സ​ലാം എ​ന്നി​വ​ർ ചേ​ർ​ന്ന് പൊ​തു-​സാ​മൂ​ഹ്യ വി​ഷ​യ​ങ്ങ​ളി​ൽ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തു​ന്ന യാ​ബ് ലീ​ഗ​ൽ സ​ർ​വീ​സ​സ് സി​ഇ​ഒ സ​ലാം പാ​പ്പി​നി​ശേ​രി​ക്ക് പ്ര​ശം​സാ​പ​ത്രം ന​ൽ​കി.

റാ​സ​ൽ​ഖൈ​മ​യി​ൽ റേ​ഡി​യോ​ള​ജി സ​ർ​വീ​സ് ന​ട​ത്തു​ന്ന യൂ​ണി​സ​ൺ ക്യാ​പി​റ്റ​ൽ ഇ​ൻ​വെ​സ്റ്റ്മെ​ന്‍റി​ൽ ക്വാ​ളി​റ്റി ഓ​ഫീ​സ​ർ ശ്രീ​ധ​ര​ൻ പ്ര​സാ​ദ്, ഇ​എ​ച്ച്എ​സ് റാ​സ​ൽ​ഖൈ​മ റേ​ഡി​യോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഹ​ന അ​ൽ സാ​ബി, യാ​ബ് ലീ​ഗ​ൽ സ​ർ​വീ​സ​സ് ബി​സി​ന​സ് ഡ​വ​ല​പ്മെ​ന്‍റ് മാ​നേ​ജ​ർ ഫ​ർ​സാ​ന അ​ബ്‌ദുൽ ജ​ബ്ബാ​ർ എ​ന്നി​വ​രാ​ണ് സി​എ​സ്ആ​റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ച്ച​ത്.

അ​ഡ്വ. ത​ല​ത് അ​ൻ​വ​ർ, സ​മി​യ ഖാ​ൻ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.