യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ മി​ഡി​ൽ ഈ​സ്റ്റ്‌ ഏ​ഷ്യ കോ​ർ​ഡി​നേ​റ്റ​റാ​യി ടോ​ണി മാ​ത്യു​വി​നെ നി​യ​മി​ച്ചു
Tuesday, May 23, 2023 1:16 PM IST
മേ​ജോ ജോ​സ​ഫ്
ദു​ബാ​യ്: യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ മി​ഡി​ൽ ഈ​സ്റ്റ്‌ ഏ​ഷ്യ കോ​ർ​ഡി​നേ​റ്റ​റാ​യി ടോ​ണി മാ​ത്യു​വി​നെ നി​യ​മി​ച്ചു. ന​വ​മാ​ധ്യ​മ​ങ്ങ​ളു​ടെ പ്ര​സ​ക്തി​യേ​റി വ​രു​ന്ന ഈ ​കാ​ല​ത്ത് യൂ​ത്ത് കോ​ൺ​ഗ്ര​സി​ന്‍റെ പ്ര​വ​ർ​ത്ത​നം വി​ദേ​ശ​ത്തു​ള്ള ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ലേ​ക്കും വ്യാ​പി​പ്പി​ക്കു​ക എന്നതാണ് നി‌​യ​മ​ന​ത്തി​ന്‍റെ ല​ക്ഷ്യം.

ടോ​ണി​യെ കൂ​ടാ​തെ കേ​ര​ള​ത്തി​ലെ ക​ൺ​വീ​ന​റാ​യി മ​നു പ​വി​ത്ര​നെ‌​യും കോ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യി ചാ​ൾ​സ​ൺ ചാ​ക്കോ, ആ​മീ​ൻ എ​ന്നി​വ​രെ​യും നി​യ​മി​ച്ചു.

മ​നു ജ​യി​നാ​ണ് യൂ​ത്ത് കോ​ൺഗ്രസ് സോ​ഷ്യ​ൽ മീ​ഡി​യ വിഭാഗത്തിന്‍റെ ദേ​ശീ​യ ചു​മ​ത​ല വ​ഹി​ക്കു​ന്ന​ത്. ന​ര​ള നി​ഹാ​ർ കേ​ര​ള​ത്തി​ന്‍റെ ചു​മ​ത​ല‌​യും ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ വി​ഭാ​ഗ​ത്തി​ന്‍റെ ചു​മ​ത​ല യാ​ഷ് ചൗ​ദ​രി​യു​മാ​ണ് വ​ഹി​ക്കു​ന്ന​ത്.