കോ​ഴി​ക്കോ​ട് ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ് കു​ടും​ബ ക്ഷേ​മ സ​ഹാ​യം വി​ത​ര​ണം ചെ​യ്തു
Tuesday, May 30, 2023 8:12 AM IST
സലിം കോട്ടയിൽ
കോഴിക്കോട്: കോ​ഴി​ക്കോ​ട് ജി​ല്ല അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ് ഫ​ഹാ​ഹീ​ൽ ഏ​രി​യ അം​ഗം പ​രേ​ത​നാ​യ ​റ​ഫീ​ഖിന്‍റെ​ കു​ടും​ബ​ത്തി​നു​ള്ള കു​ടും​ബ ക്ഷേ​മ പ​ദ്ധ​തി ആ​നു​കൂ​ല്യം ത​ല​ക്കു​ള​ത്തൂ​ർ പ​റ​മ്പ​ത്ത് റ​ഫീ​ഖി​ന്‍റെ വ​സ​തി​യി​ൽ ച്ച് അ​സോ​സി​യേ​ഷ​ൻ പ്ര​വ​ർ​ത്ത​ക​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ വ​നം വ​കു​പ്പ് മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ കു​ടും​ബ​ത്തി​ന് കൈ​മാ​റി.

പ്ര​സ്തു​ത​ച​ട​ങ്ങി​ൽ ത​ല​ക്കു​ള​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ ​ടി പ്ര​മീ​ള, ത​ല​ക്ക​ള​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ കെ ​പ്ര​ജി​ത, വാ​ർ​ഡ് കൗ​ൺ​സി​ല​ർ അ​ബ്ദു​ൽ​ജ​ലീ​ൽ.​സി, രാ​ഷ്ട്രീ​യ സാം​സ്കാ​രി​ക നേ​താ​ക്ക​ളാ​യ. റോ​ഷ​ൻ ബാ​ബു, കെ ​ച​ന്ദ്ര​ൻ നാ​യ​ർ, സി ​പി കെ ​ഉ​മ്മ​ർ, കെ ​കൃ​ഷ്ണ​ൻ​കു​ട്ടി, ത​നി​യാ​ട​ത്ത് ജു​മ്അ മ​സ്ജി​ദ് ക​മ്മ​റ്റി പ്ര​സി​ഡ​ന്‍റ് ആ​ലി അ​ന്താ​ന​ത്, കൂ​ടാ​തെ അ​സോ​സി​യേ​ഷ​ൻ പ്ര​തി​നി​ധി​ക​ളാ​യ ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി മ​ജീ​ദ്.​എം.​കെ, മീ​ഡി​യ സെ​ക്ര​ട്ട​റി അ​ഷ്‌​റ​ഫ് ക​ണ്ടി, അ​ബാ​സി​യ ഏ​രി​യ പ്ര​സി​ഡ​ന്‍റ് പ്ര​ശാ​ന്ത് കൊ​യി​ലാ​ണ്ടി, കേ​ന്ദ്ര നി​ർ​വ്വാ​ഹ​ക സ​മീ​തി അം​ഗം പ്ര​കാ​ശ​ൻ. എം.​എം, ഫ​ഹാ​ഹീ​ൽ ഏ​രി​യാ ജോ​യി​ൻ സെ​ക്ര​ട്ട​റി മെ​ഹ​ബൂ​ബ് മൂ​ടാ​ടി എ​ന്നി​വ​ർ സ​ന്നി​ദ്ധ​രാ​യി​രു​ന്നു.