ഫോ​ക്ക് ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ്: അ​ബ്ബാ​സി​യ സോ​ണ​ൽ ചാ​മ്പ്യ​ന്മാ​ർ
Tuesday, May 30, 2023 5:01 PM IST
സലിം കോട്ടയിൽ
അ​ബ്ബാ​സി​യ: ഫ്ര​ണ്ട്‌​സ് ഓ​ഫ് ക​ണ്ണൂ​ർ കു​വൈ​റ്റ് എ​ക്സ്പാ​റ്റ്‌​സ് അ​സോ​സി​യേ​ഷ​ൻ (ഫോ​ക്ക്) ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ്ണ​മെ​ന്‍റി​ൽ അ​ബ്ബാ​സി​യ സോ​ണ​ൽ ജേ​താ​ക്ക​ളാ‌​യി. ഫ​ഹാ​ഹീ​ൽ സോ​ണ​ലാ​ണ് റ​ണ്ണേ​ഴ്‌​സ് അ​പ്പ്. സെ​ൻ​ട്ര​ൽ സോ​ണ​ലും മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചു.

ഫോ​ക്ക് പ്ര​സി​ഡ​ന്‍റ് സേ​വി​യ​ർ ആ​ന്‍റ​ണി ടൂ​ർ​ണ​മെ​ന്‍റ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ട്ര​ഷ​റ​ർ സാ​ബു ന​മ്പ്യാ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ സു​നി​ൽ കു​മാ​ർ, ബാ​ല​കൃ​ഷ്ണ​ൻ ഇ.​വി, സൂ​ര​ജ് കെ.​വി, അ​ബ്ബാ​സി​യ സോ​ണ​ൽ ക്യാ​പ്റ്റ​ൻ മ​ഹേ​ഷ്‌ കു​മാ​ർ, സെ​ൻ​ട്ര​ൽ സോ​ണ​ൽ ക്യാ​പ്റ്റ​ൻ പ്ര​ണീ​ഷ് കെ.​പി, ഫ​ഹാ​ഹീ​ൽ സോ​ണ​ൽ ക്യാ​പ്റ്റ​ൻ ശ്രീ​ഷി​ൻ എം.​വി, വ​നി​താ​വേ​ദി ചെ​യ​ർ​പേ​ഴ്സ​ൺ സ​ജി​ജ മ​ഹേ​ഷ്‌ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്ന് സം​സാ​രി​ച്ചു.

സ്പോ​ർ​ട്സ് സെ​ക്ര​ട്ട​റി ഉ​ണ്ണി​കൃ​ഷ്ണ​ൻ ന​മ്പ്യാ​ർ എ​ല്ലാ ക​ളി​ക്കാ​ർ​ക്കും വി​ജ​യാ​ശം​സ​ക​ൾ നേ​ർ​ന്ന് സം​സാ​രി​ച്ചു. ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് ക്യാ​പ്റ്റ​ൻ നി​ഖി​ൽ ര​വീ​ന്ദ്ര​ൻ ര​വീ​ന്ദ്ര​ൻ ക​ളി​ക്കാ​ർ, ടൂ​ർ​ണ​മെ​ന്‍റ് സ​പ്പോ​ർ​ട്ട് സ്റ്റാ​ഫ്‌, സ്പോ​ൺ​സ​ർ​മാ​ർ, കാ​ണി​ക​ൾ എ​ന്നി​വ​ർ​ക്ക് ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു.

ഏ​ഴ് കാ​റ്റ​ഗ​റി​ക​ളി​ലാ​യി 85 ടീ​മു​കൾ പ​ങ്കെ​ടു​ത്ത ടൂ​ർ​ണ​മെ​ന്‍റി​ൽ മെ​ൻ​സ് അ​ഡ്വാ​ൻ​സ് ഡ​ബി​ൾ‍​സ്‌ ക്യാ​റ്റ​ഗ​റി​യി​ൽ മ​നോ​ജ് - സൂ​ര്യ മ​നോ​ജ് വി​ജ​യി​ക​ളാ​യി. ദി​പി​ൻ - പ്ര​ശാ​ന്ത് ഉ​ണ്ണി​കൃ​ഷ്ണ​ൻ റ​ണ്ണേ​ഴ്‌​സ് അ​പ്പാ​യി.

മെ​ൻ​സ് ഇ​ന്‍റ​ർ​മീ​ഡി​യ​റ്റ് ഡ​ബി​ൾ‍​സ്‌ ക്യാ​റ്റ​ഗ​റി​യി​ൽ രൂ​പേ​ഷ് ജോ​സ​ഫ് - മെ​ൽ​ബി​ൻ ജോ​സ​ഫ് വി​ജ​യി​ക​ളാ​യി. മ​ഹേ​ഷ് പാ​റ​ക്ക​ണ്ടി - ന​വി​ൽ ബെ​ൻ​സ​ൺ വി​ക്‌ട​ർ റ​ണ്ണേ​ഴ്‌​സ് അ​പ്പാ​യി. മെ​ൻ​സ് ലോ​വ​ർ ഇ​ന്‍റ​ർ​മീ​ഡി​യ​റ്റ് ഡ​ബി​ൾ‍​സ്‌ ക്യാ​റ്റ​ഗ​റി​യി​ൽ ബി​ജോ അ​ഗ​സ്റ്റി - രാ​ജേ​ഷ് മ​ക്കാ​ട​ൻ വി​ജ​യി​ക​ളാ​യി. ആ​ദി​ത്യ മ​ഹേ​ഷ് - മ​ഹേ​ഷ് റ​ണ്ണേ​ഴ്‌​സ് അ​പ്പാ​യി.

മെ​ൻ​സ് ഡ​ബി​ൾ ബി​ഗി​നേ​ഴ്‌​സ് സാ​നു -​ ശ്രീ​ജി​ത്ത് വി​ജ​യി​ക​ളാ​യി. നി​യാ​സ് - മു​ബ​ഷി​ർ റ​ണ്ണേ​ഴ്‌​സ് അ​പ്പാ​യി. വി​മ​ൻ​സ് ഇ​ന്‍റ​ർ​മീ​ഡി​യ​റ്റ് ഡ​ബി​ൾ‍​സ്‌ ക്യാ​റ്റ​ഗ​റി​യി​ൽ അ​മൃ​ത മ​ഞ്ജീ​ഷ് - ചാ​ന്ദി​നി രാ​ജേ​ഷ് വി​ജ​യി​ക​ളാ​യി. സോ​ണി​യ മ​നോ​ജ്‌ - സ​ജി​ജ മ​ഹേ​ഷ്‌ റ​ണ്ണേ​ഴ്‌​സ് അ​പ്പാ​യി.

മി​ക്സ​ഡ് ഡ​ബി​ൾ‍​സ്‌ ക്യാ​റ്റ​ഗ​റി​യി​ൽ ന​വി​ൽ ബെ​ൻ​സ​ൺ വി​ക്‌ട​ർ - സോ​ണി​യ മ​നോ​ജ്‌ വി​ജ​യി​ക​ളാ​യി. ആ​ദി​ത്യ മ​ഹേ​ഷ്‌ - അ​വ​ന്തി​ക മ​ഹേ​ഷ്‌ റ​ണ്ണേ​ഴ്‌​സ് അ​പ്പാ​യി. വി​മ​ൻ​സ് ഡ​ബി​ൾ ബി​ഗി​നേ​ഴ്‌​സ് ഷ​ജി​ന സു​നി​ൽ -സി​ലി​മോ​ൾ ബി​ജു വി​ജ​യി​ക​ളാ​യി. അ​വ​ന്തി​ക മ​ഹേ​ഷ്‌ - രേ​ഖ ബി​ജു റ​ണ്ണേ​ഴ്‌​സ് അ​പ്പാ​യി.