കേ​ളി ഇ​ട​പെ​ട​ൽ; അ​സു​ഖ ബാ​ധി​ത​നാ​യ യുപി സ്വ​ദേ​ശി​യെ നാ​ട്ടി​ലെ​ത്തി​ച്ചു
Thursday, June 1, 2023 3:14 AM IST
റി​യാ​ദ് : ഏ​​ഴുവർ​ഷ​മാ​യി നാ​ട്ടി​ൽ പോ​കാ​ൻ ക​ഴി​യാ​തി​രു​ന്ന അസുഖബാധിതനായ യുപി സ്വ​ദേ​ശി​ റാം ​റീ​ത്ത് റാമിനെ ​കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി ജീ​വ​കാ​രു​ണ്യ വി​ഭാ​ഗ​ത്തി​ന്‍റെ ഇ​ട​പെ​ട​ലിനെ തുടർന്ന് നാട്ടിലെത്തിച്ചു.

ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി​യാ​യ റാം ​പ​തി​മൂ​ന്ന് വ​ർ​ഷ​ത്തോ​ള​മാ​യി അ​ൽ​ഖ​ർ​ജി​ൽ ഇ​ല​ട്രീ​ഷ്യ​നാ​യി ജോ​ലി ചെ​യ്തു വ​രു​കയായിരുന്നു. ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷ​മാ​യി കാ​ലാ​വ​ധി തീ​ർ​ന്ന താ​മ​സ രേ​ഖ​യു​മാ​യാ​ണ് റാം ​ക​ഴി​ഞ്ഞി​രു​ന്ന​ത്. അ​സു​ഖ ബാ​ധി​ത​നാ​യി അ​വ​ശ​നി​ല​യി​ലാ​യ റാ​മി​നെ സു​ഹൃ​ത്ത് സ​യ്യി​ദ് കിംഗ് ഖാ​ലീ​ദ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും, ഒ​രു കി​ഡ്നി പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​ണെ​ന്ന് ഡോ​ക്ട​ർ​മാ​ർ അ​റി​യി​ക്കു​ക​യും ചെ​യ്തു. സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ട് കാ​ര​ണം ഇ​ക്കാ​മ പു​തു​ക്കാ​തി​രു​ന്ന റാ​മി​ന് ഇ​വി​ടു​ത്തെ ചി​കി​ത്സാ ചി​ല​വു​ക​ൾ താ​ങ്ങാ​നാ​വു​ന്ന​തി​ലും അ​പ്പു​റ​മാ​യി​രു​ന്നു. ഭാ​ര്യ​യും ര​ണ്ടു​മ​ക്ക​ളും അ​ട​ങ്ങു​ന്ന കു​ടും​ബ​ത്തി​ന്‍റെ ഏ​ക ആ​ശ്ര​യ​മാ​ണ് റാം.

​റാ​മി​ന്‍റെ ദ​യ​നീ​യ സ്ഥി​തി മ​ന​സിലാ​ക്കി​യ ആ​ശു​പ​ത്രി അ​ധി​കൃ​ത​രും സു​ഹൃ​ത്ത്‌ സ​യ്യി​ദും സ​ഹാ​യ​ത്തി​നാ​യി കേ​ളി പ്ര​വ​ർ​ത്ത​ക​രെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ആ​വ​ശ്യ​മാ​യ പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി​യ​തി​നോ​ടൊ​പ്പം വി​ദ​ഗ്ദ്ധ ചി​കി​ത്സ​ക്കാ​യി എ​ത്ര​യും പെ​ട്ടെ​ന്ന് നാ​ട്ടി​ലെ​ത്തി​ക്കാ​ൻ ഡോ​ക്ട​ർ​മാ​ർ നി​ർ​ദേ​ശി​ച്ചു. തു​ട​ർ​ന്ന് വി​വ​ര​ങ്ങ​ൾ കേ​ളി ജീ​വ​കാ​രു​ണ്യ വി​ഭാ​ഗം ഇ​ന്ത്യ​ൻ എം​ബ​സി​യെ അ​റി​യി​ക്കു​ക​യും, എം​ബ​സി​യി​ൽ നി​ന്നും ത്വ​രി​ത​ഗ​ത്തി​യി​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യും ചെ​യ്ത​തി​നെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി കി​ട​ക്ക​യി​ൽ നി​ന്ന് ത​ന്നെ റാ​മിന്‍റെ ഫിം​ഗ​ർ പ്രി​ന്‍റ് അ​ട​ക്ക​മു​ള്ള രേ​ഖ​ക​ൾ ശ​രി​യാ​ക്കു​ക​യും, ത​ർ​ഹീ​ലി​ൽ എ​ത്തി​ച്ച് ഫൈ​ന​ൽ എ​ക്സി​റ്റ് ത​ര​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. യാ​ത്ര​യ്ക്കു​ള്ള വി​മാ​ന ടി​ക്ക​റ്റും ന​ൽ​കി​യാ​ണ് കേ​ളി പ്ര​വ​ർ​ത്ത​ക​ർ റാ​മി​നെ യാ​ത്ര​യാ​ക്കി​യ​ത്.


ഇ​ന്ത്യ​ൻ എം​ബ​സി ഓ​ഫീ​സ​ർ​മാ​രാ​യ ന​സീം, അ​റ്റാ​ഷെ, ലേ​ബ​ർ സെ​ക്ഷ​നി​ലെ ഓ​ഫീ​സ​ർ​മാ​ർ എ​ന്നി​വ​ർ ന​ട​പ​ടി ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ൾ ന​ൽ​കി.