മ​ജ്‌​ലി​സ് പൊ​തു​പ​രീ​ക്ഷ; തി​ള​ക്ക​മാ​ർ​ന്ന വി​ജ​യ​വു​മാ​യി മ​ദ്റ​സ​ക​ൾ
Thursday, June 1, 2023 12:06 PM IST
ദോ​ഹ: കേ​ര​ള മ​ദ്‌​റ​സ എ​ജു​ക്കേ​ഷ​ൻ ബോ​ർ​ഡ് (കെ​എം​ഇ​ബി) ന​ട​ത്തി​യ ഏ​ഴാം ക്ലാ​സ് പൊ​തു​പ​രീ​ക്ഷ​യി​ല്‍ ഖ​ത്ത​റി​ലെ അ​ല്‍ മ​ദ്‌​റ​സ അ​ല്‍ ഇ​സ്‌​ലാ​മി​യ സ്ഥാ​പ​ന​ങ്ങ​ൾ മി​ക​ച്ച വി​ജ​യം കൈ​വ​രി​ച്ചു.

വ​ക്‌​റ ശാ​ന്തി​നി​കേ​ത​ൻ മ​ദ്‌​റ​സ​യി​ലെ ഉ​നൈ​സ് അ​ന​സ് 540-ൽ 539 ​മാ​ർ​ക്ക് നേ​ടി ഒ​ന്നാം റാ​ങ്ക് ക​ര​സ്ഥ​മാ​ക്കി. അ​ൽ​ഖോ​ർ അ​ൽ മ​ദ്‌​റ​സ അ​ൽ ഇ​സ്‌​ലാ​മി​യ​യി​ലെ അ​മ​ൽ ഫാ​തി​മ മു​ജീ​ബ് 537 മാ​ർ​ക്ക് നേ​ടി മൂ​ന്നാം റാ​ങ്ക് നേ​ടി.

വ​ക്‌​റ ശാ​ന്തി​നി​കേ​ത​ൻ മ​ദ്‌​റ​സ​യി​ലെ ത​ന്നെ വി​ദ്യാ​ർ​ഥി​ക​ളാ​യ നാ​ജി​ഹ് ജ​വാ​ദ് (536) നാ​ലാം റാ​ങ്ക്, മു​ഹ​മ്മ​ദ് ന​സാ​ൻ അ​ൻ​വ​ർ (535) അ​ഞ്ചാം റാ​ങ്ക്, സ​ഹ്‌​റാ​ൻ അ​ബീ​ബ്‌ (534) ആ​റാം റാ​ങ്ക്, 532 മാ​ർ​ക്ക് വീ​തം നേ​ടി ലം​ഹ ലു​ഖ്‌​മാ​ൻ, സെ​ബ ഖ​ദീ​ജ ഷാ​നി​ദ് എ​ന്നി​വ​ർ എ​ട്ടാം റാ​ങ്കും നേ​ടി.

ദോ​ഹ മ​ദ്‌​റ​സ​യി​ലെ ഷ​സ്‍​ഫ ഷു​ഹൈ​ബ്, സെ​ൻ​ഫ ഹാ​ഷിം എ​ന്നി​വ​ർ 531 മാ​ർ​ക്ക് വീ​തം നേ​ടി ഒൻപതാം റാ​ങ്ക് പ​ങ്കുവ​ച്ച​പ്പോ​ൾ 530 മാ​ർ​ക്ക് നേ​ടി ദോ​ഹ മ​ദ്‌​റ​സ​യി​ലെ നി​യ നി​ലോ​ഫ​ർ, സ്കോ​ളേ​ഴ്സ് ‌ മ​ദ്‌​റ​സ​യി​ലെ സൈ​റ മ​റി​യം എ​ന്നി​വ​ർ പ​ത്താം റാ​ങ്കും നേ​ടി. നാ​ല് മ​ദ്റ​സ​ക​ളി​ലാ​യി ആ​കെ 207 വി​ദ്യാ​ർ​ഥി​ക​ളാ​ണ് പൊ​തു​പ​രീ​ക്ഷ എ​ഴു​തി​യ​ത്.

ആ​കെ 88 വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ​യെ​ഴു​തി​യ അ​ൽ മ​ദ്റ​സ അ​ൽ ഇ​സ്‌​ലാ​മി​യ ശാ​ന്തി​നി​കേ​ത​ൻ വ​ക്റ 100 ശ​ത​മാ​നം വി​ജ​യം രേ​ഖ​പ്പെ​ടു​ത്തി. എ​ട്ട് വി​ദ്യാ​ർ​ഥി​ക​ൾ ഫു​ൾ എ ​പ്ല​സും 40 വി​ദ്യാ​ർ​ഥി​ക​ൾ എ ​പ്ല​സ് ഗ്രേ​ഡും 33 പേ​ർ എ ​ഗ്രേ​ഡും നേ​ടി.

84 വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ​യെ​ഴു​തി​യ അ​ൽ മ​ദ്റ​സ അ​ൽ ഇ​സ്‌​ലാ​മി​യ ദോ​ഹ അ​ഞ്ച് ഫു​ൾ എ ​പ്ല​സും 11 എ ​പ്ല​സ് ഗ്രേ​ഡും 27 എ ​ഗ്രേ​ഡും നേ​ടി 100 ശ​ത​മാ​നം വി​ജ​യം രേ​ഖ​പ്പെ​ടു​ത്തി. 24 വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ​യെ​ഴു​തി​യ അ​ൽ മ​ദ്റ​സ അ​ൽ ഇ​സ്‌​ലാ​മി​യ സ്കോ​ളേ​ഴ്സ്, 11 വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ​യെ​ഴു​തി​യ അ​ൽ മ​ദ്റ​സ അ​ൽ ഇ​സ്‌​ലാ​മി​യ അ​ൽ​ഖോ​റും 100 ശ​ത​മാ​നം വി​ജ​യം കൈ​വ​രി​ച്ചു.

കേ​ര​ള​ത്തി​ന് പു​റ​മെ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും ഗ​ൾ​ഫ് നാ​ടു​ക​ളി​ൽ നി​ന്നു​മാ​യി ഏ​ഴാ​യി​ര​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ എ​ഴു​തി​യ​തി​ൽ ഏ​റ്റ​വും കൂ​ടു​ത​ല്‍ റാ​ങ്കു​ക​ളും എ ​പ്ല​സും എ ​ഗ്രേ​ഡും നേ​ടി​യ സ്ഥാ​പ​ന​മെ​ന്ന ബ​ഹു​മ​തി വ​ക്റ ശാ​ന്തി​നി​കേ​ത​ൻ മ​ദ്‌​റ​സ​യ്ക്ക് ല​ഭി​ച്ചു.

മി​ക​ച്ച വി​ജ​യം നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ളെ​യും നേ​തൃ​ത്വം ന​ൽ​കി​യ അ​ധ്യാ​പ​ക​രെ​യും ര​ക്ഷി​താ​ക്ക​ളെ​യും സെ​ന്‍റ​ർ ഫോ​ർ ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി ഖ​ത്ത​ർ പ്ര​സി​ഡ​ന്‍റ് കാ​സിം ടി.​കെ, വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ത​ല​വ​ൻ കെ.​സി.​അ​ബ്ദു​ൽ ല​ത്തീ​ഫ്, സെ​ക്ര​ട്ട​റി മു​ഈ​നു​ദ്ധീ​ൻ, മ​ദ്‌​റ​സ പ്രി​ൻ​സി​പ്പ​ൽ​മാ​രാ​യ ഡോ. ​അ​ബ്ദു​ൽ വാ​സി​ഹ്, എം.​ടി. ആ​ദം, കെ.​എ​ൻ. മു​ജീ​ബ് റ​ഹ്മാ​ൻ വി​വി​ധ മ​ദ്റ​സ മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റു​മാ​രാ​യ റ​ഷീ​ദ് അ​ഹ്മ​ദ്, ബി​ലാ​ൽ ഹ​രി​പ്പാ​ട്, ഹാ​രി​സ്.​കെ, ഹാ​രി​സ് അ​ൽ ഖോ​ർ തു​ട​ങ്ങി​യ​വ​ർ അ​നു​മോ​ദി​ച്ചു.