കെ​ട്ടി​ട​ത്തി​ൽ കു​ടു​ങ്ങി​യ തൊ​ഴി​ലാ​ളി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി
Tuesday, June 6, 2023 4:11 PM IST
അ​ബ്‌ദുല്ല നാ​ലു​പു​ര​യി​ൽ
കു​വൈ​റ്റ് സി​റ്റി: ഹ​വ​ല്ലി ഏ​രി​യ​യി​ലെ നി​ര്‍​മാ​ണ​ത്തി​ലു​ള്ള കെ​ട്ടി​ട​ത്തി​ന്‍റെ 21-ാം നി​ല​യി​ൽ കു​ടു​ങ്ങി​യ ര​ണ്ട് പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളെ അ​ഗ്നി​ശ​മ​ന സേ​ന ര​ക്ഷ​പ്പെ​ടു​ത്തി. തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി നി​ര്‍​മ്മി​ച്ച താ​ത്കാ​ലി​ക തട്ട്‌ ത​ക​ർ​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് ഇ​വ​ർ കെട്ടിടത്തിൽ കു​ടു​ങ്ങി​​യ​ത്.

കേ​ന്ദ്ര ഓ​പ്പ​റേ​ഷ​ൻ​സ് ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റ്, ഹ​വ​ല്ലി സെ​ർ​ച്ച് ആ​ൻ​ഡ് റെ​സ്‌​ക്യൂ എ​ന്നീ സെ​ന്‍റ​റു​ക​ളി​ൽ നി​ന്നു​ള്ള ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രാ​ണ് റെ​സ്‌​ക്യൂ ദൗ​ത്യ​ത്തി​ന് മേ​ൽ​നോ​ട്ടം വ​ഹി​ച്ച​ത്.