മ​ർ​ക​സ് കു​വൈ​റ്റ് ചാ​പ്റ്റ​റി​നു പു​തി​യ നേ​തൃ​ത്വം
Thursday, June 8, 2023 7:08 AM IST
അബ്ദുല്ല നാലുപുരയിൽ
കു​വൈ​റ്റ് സി​റ്റി : മർക്സ് കു​വൈ​റ്റ് ചാ​പ്റ്റ​റി​ന്‍റെ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.​ മ​ർ​ക​സി​ന്‍റെ സാ​മൂ​ഹി​ക, ജീ​വ​കാ​രു​ണ്യ, വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വ​ള​രെ​യ​ധി​കം വി​ല​മ​തി​ക്കു​ന്ന​താ​ണെ​ന്നും അ​ശ​ര​ണ​രെ​യും നി​രാ​ലം​ബ​രെ​യും കൈ ​പി​ടി​ച്ചു​യ​ർ​ത്തി നാ​ടി​നും സ​മൂ​ഹ​ത്തി​നും ഉ​പ​കാ​ര​പെ​ടു​ന്ന രൂ​പ​ത്തി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്ത​ന സ​ജ്ജ​രാ​ക്കു​ക​യു​മാ​ണ് മ​ർ​ക്ക​സ് ഇ​ക്കാ​ല​മ​ത്ര​യും നി​ർ​വഹി​ച്ചി​ട്ടു​ള്ള​തെ​ന്നും മ​ർ​ക​സ് നോ​ളേ​ജ് സി​റ്റി സിഇഒ ​അ​ഡ്വ​. ത​ൻ​വീ​ർ ഉ​മ​ർ പ​റ​ഞ്ഞു.

അ​ബ്ദു​ൽ ഹ​കീം ദാ​രി​മിയു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന മ​ർ​ക​സ് കു​വൈ​റ്റ് വാ​ർ​ഷി​ക കൗ​ൺ​സി​ലി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ​അ​ഹ്‌​മ​ദ്‌ കെ ​മാ​ണി​യൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. കൗ​ൺ​സി​ലി​ൽ പു​തി​യ മ​ർ​ക​സ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ഭാ​ര​വാ​ഹി​ക​ളാ​യി അ​ബ്ദു​ൽ ഹ​കീം ദാ​രി​മി അ​ത്തോ​ളി (പ്ര​സി​ഡ​ന്റ്), എ​ൻ​ജി​നീ​യ​ർ അ​ബു മു​ഹ​മ്മ​ദ്‌ കു​മ്മി​ണി​പ​റ​മ്പ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി, സ​ത്താ​ർ തൃ​പ്പ​ന​ച്ചി (ഫി​നാ​ൻ​സ് സെ​ക്ര​ട്ട​റി), എ​ന്നി​വ​രാ​ണ് പ്ര​ധാ​ന ഭാ​ര​വാ​ഹി​ക​ൾ.

അ​ബ്ദു​ൽ അ​സീ​സ് കാ​മി​ൽ സ​ഖാ​ഫി കൂ​നൂ​ൽ​മാ​ട്, അ​ബ്ദു സ​ഖാ​ഫി ന​ട​മ്മ​ൽ​പോ​യി​ൽ, ഹൈ​ദ​ര​ലി സ​ഖാ​ഫി വ​ള​പു​രം, മൂ​സ്സ കാ​ന്ത​പു​രം (വ​കു​പ്പ് പ്ര​സി​ഡ​ണ്ടു​മാ​ർ) ഷൌ​ക്ക​ത്ത് അ​ലി പാ​ല​ക്കാ​ട്,‌ ഷ​ബീ​ർ സാ​സ്കോ, ന​സീ​ർ വ​യ​നാ​ട്, റാ​ഷി​ദ്‌ ന​രി​പ്പ​റ്റ (വ​കു​പ്പ് സെ​ക്ര​ട്ട​റി​മാ​ർ) എ​ന്നി​വ​രാ​ണ് സ​ഹ​ഭാ​ര​വാ​ഹി​ക​ൾ. ശ​ഹ​ദ് മൂ​സ കു​റ്റി​ച്ചി​റ റി​പ്പോ​ർ​ട്ട്‌ അ​വ​ത​രി​പ്പി​ച്ചു.​ എ​ഞ്ചി​. അ​ബൂ മു​ഹ​മ്മ​ദ്‌ സ​മാ​പ​ന പ്ര​ഭാ​ഷ​ണ ന​ട​ത്തി.