58-ാം ഇടവകദിനം ആഘോഷിച്ച് ഇ​വാ​ന്‍​ജ​ലി​ക്ക​ല്‍ ‌ചർച്ച് ഓഫ് ഇന്ത്യ കുവൈറ്റ്
Friday, September 15, 2023 10:57 AM IST
Reju Daniel John
കുവൈറ്റ് സിറ്റി: സെന്‍റ് തോമസ് ഇ​വാ​ന്‍​ജ​ലി​ക്ക​ല്‍ ‌ചർച്ച് ഓഫ് ഇന്ത്യ കുവൈറ്റ് ഇടവകയുടെ 58-ാം വാർഷികം എട്ടിന് വെെകുന്നേരം എൻഇസികെയിലെ സൗത്ത് ടെന്‍റിൽ വച്ച് ആഘോഷിച്ചു.

വികാരി എൻ.എം. ജെയിംസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി റെക്സി ചെറിയാൻ സ്വാഗതം ആശംസിച്ചു. റിനിൽ ടി.മാത്യു, പി.ജെ. ജേക്കബ്, പി.എസ് .ജോൺ ,ജോർജ് ചെറിയാൻ എന്നിവർ പ്രാർഥനയ്ക്ക് നേതൃത്വം നൽകി.

ഇടവകദിന സ്തോത്ര ആരാധനയ്ക്ക് റവ.എൻ.എം. ജെയിംസ് നേതൃത്വം വഹിച്ചു. ബ്രദർ ഗെൻറ്റ ദേവനന്ദ ബാബു (ബൈബിൾ സൊസൈറ്റി ) സന്ദേശം നൽകി.


ലിനു പി. മാണികുഞ്ഞിന്‍റെ നേതൃത്വത്തിൽ ഇടവക ഗായക സംഘം ഗാനങ്ങൾ ആലപിച്ചു. തോമസ് കെ. തോമസ് ഇടവക ചരിത്രം അവതരിപ്പിച്ചു.

കുരുവിള ചെറിയാൻ, ആശിഷ് ടി. മാത്യൂസ്, എബി ഈപ്പൻ എന്നിവർ വിവിധ ക്രമീകരണങ്ങൾക്കു നേതൃത്വം നൽകി.