ത​നി​മ കു​ടും​ബാം​ഗ​ങ്ങ​ൾ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു
Saturday, September 23, 2023 4:07 PM IST
അ​ബ്ദു​ല്ല നാ​ലു​പു​ര​യി​ൽ
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ സാ​മൂ​ഹി​ക സാം​സ്കാ​രി​ക സം​ഘ​ട​ന​യാ​യ ത​നി​മ കു​വൈ​റ്റ് കു​ടും​ബാം​ഗ​ങ്ങ​ൾ ഒ​ത്തു​ചേ​ർ​ന്ന്‌ ഓ​ണം ആ​ഘോ​ഷി​ച്ചു. മാ​ള​വി​ക വി​ജേ​ഷി​ന്‍റെ ഓ​ണ​പ്പാ​ട്ടോ​ടെ​യാ​ണ് ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ച്ച​ത്.

പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ബി​നോ​യ്‌ എ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ പെ​ൺ​ത​നി​മ ക​ൺ​വീ​ന​ർ ഉ​ഷ ദി​ലീ​പ്‌ സ്വാ​ഗ​ത​വും ജെ​ന​റ​ൽ ക​ൺ​വീ​ന​ർ ഷൈ​ജു പ​ള്ളി​പ്പു​റം ആ​മു​ഖ​പ്ര​സം​ഗ​വും ന​ട​ത്തി. യു​എ​ൽ​സി ക​മ്പ​നി മാ​നേ​ജിം​ഗ്‌ ഡ​യ​റക്ട​ർ മ​ധു ഓ​ണാ​ഘോ​ഷ​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു.ത​നി​മ​യു​ടെ സീ​നി​യ​ർ ഹാ​ർ​കോ​ർ അം​ഗ​വും മു​ൻ ജെ​ന​റ​ൽ ക​ൺ​വീ​ന​റു​മാ​യ ബാ​ബു​ജി ബ​ത്തേ​രി ഓ​ണ​സ​ന്ദേ​ശം കൈ​മാ​റി. ആ​ശ്ര​യ​ത​നി​മ ക​ൺ​വീ​ന​ർ ജേ​ക​ബ്‌ വ​ർ​ഗ്ഗീ​സ്‌ ഓ​ണാ​ശം​സ​ക​ൾ നേ​ർ​ന്നു. കു​ട്ടി​ത്ത​നി​മ അം​ഗ​ങ്ങ​ളു​ടെ ഗാ​ന​നൃ​ത്ത​ങ്ങ​ളും ത​നി​മ ഹാ​ർ​ഡ്‌​കോ​ർ അം​ഗ​ങ്ങ​ളു​ടെ വി​വി​ധ പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.യു​കെ​യി​ലേ​ക്ക്‌ മാ​റി​പ്പോ​യ മ​ജു ക​രി​പ്പാ​ൾ ഓ​ണ​പ​രി​പാ​ടി​ക്ക്‌ പ​ങ്കെ​ടു​ക്കാ​ൻ എ​ത്തി​യ​ത്‌ അം​ഗ​ങ്ങ​ൾ​ക്ക്‌ ‌ ഉ​ണ​ർ​വേ​കി. ​തനി​മ കു​വൈ​റ്റിന്‍റെ ഓ​ണ​ത്ത​നി​മ​യും ​വ​ടം​വ​ലി മത്സരവും ഒ​ക്ടോ​ബ​ർ 27നു ​അ​ബ്ബാ​സി​യ കു​വൈ​റ്റ് ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന വി​വ​രം ന​ന്ദി പ്ര​സം​ഗ​ത്തി​ൽ വി​ജേ​ഷ്‌ വേ​ലാ​യു​ധ​ൻ പ്ര​ഖ്യാ​പി​ച്ചു.