"ഓ​ണ​പ്പോ​ലി​മ 2023' ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി; വി.​ഡി. സ​തീ​ശ​നും ചാ​ണ്ടി ഉ​മ്മ​നും പ​ങ്കെ​ടു​ക്കും
Sunday, September 24, 2023 11:55 AM IST
സലിം കോട്ടയിൽ
കു​വൈ​റ്റ് സി​റ്റി: ഒ​ഐ​സി​സി നാ​ഷ​ണ​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ "ഓ​ണ​പ്പോ​ലി​മ 2023' അ​വ​സാ​ന​ഘ​ട്ട ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.

29ന് ​അ​ബ്ബാ​സി​യ ഇ​ന്ത്യ​ൻ സെ​ൻ​ട്ര​ൽ സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ഷ​ൻ, പു​തു​പ്പ​ള്ളി എം​എ​ൽ​എ ചാ​ണ്ടി ഉ​മ്മ​ൻ, കു​മ്പ​ള​ത്ത് ശ​ങ്ക​ര​പി​ള്ള (ഒ​ഐ​സി​സി ഇ​ൻ​കാ​സ് ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ) എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.

കേ​ര​ള​ത്തി​ലെ പ്ര​ശ​സ്ത​രാ​യ പി​ന്ന​ണി ഗാ​യ​ക​രാ​യ ല​ക്ഷ്മി ജ​യ​ൻ, അ​രു​ൺ ഗോ​പ​ൻ മ​റ്റ് ക​ലാ​കാ​ര​ൻ​മാ​ർ പ​ങ്കെ​ടു​ക്കും. യു​ണെ​റ്റ​ഡ് ഇ​ന്ത്യ​ൻ സ്ക്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച സ്വാ​ഗ​ത സം​ഘ​ത്തി​ലെ വി​വി​ധ ക​മ​റ്റി​ക​ളു​ടെ യോ​ഗം ന​ട​ത്ത​പ്പെ​ട്ടു.


പ​രി​പാ​ടി​യോ‌​ട് അ​നു​ബ​ന്ധി​ച്ച് വി​ഭ​വ​സ​മൃ​ദ​മാ​യ ഓ​ണ​സ​ദ്യ​യും ഉ​ണ്ടാ​യി​രി​ക്കും.