കൈ​ര​ളി ദി​ബ്ബ യൂ​ണി​റ്റ് ഈ​ദ് - ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു
Saturday, September 30, 2023 11:17 AM IST
ഫു​ജൈ​റ: കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഫു​ജൈ​റ ദി​ബ്ബ യൂ​ണി​റ്റും ദി​ബ്ബ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ വ​ച്ച് ഈ​ദ് - ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.

ആ​വേ​ശ​ക​ര​മാ​യ പൂ​ക്ക​ള മ​ത്സ​ര​ത്തി​ൽ ഫു​ജൈ​റ​യി​ലെ പ്ര​മു​ഖ ടീ​മു​ക​ൾ പ​ങ്കെ​ടു​ത്തു. ഫു​ജൈ​റ സ​രി​ഗ അ​ക്കാ​ദ​മി​യും ദി​ബ്ബ​യി​ലെ ക​ലാ​കാ​രി​ക​ളും അ​വ​ത​രി​പ്പി​ച്ച നൃ​ത്ത നൃ​ത്യ​ങ്ങ​ളും ദു​ബൈ ബീ​റ്റ് ഡ്രോ​പ്പേ​ഴ്സി​ന്‍റെ ഗാ​ന​മേ​ള​യും തു​ട​ർ​ന്ന് വേ​ദി​യി​ൽ അ​ര​ങ്ങേ​റി.

പൂ​ക്ക​ള​മ​ത്സ​ര​ത്തി​ൽ ഫി​വ മ​ല​യാ​ളീ​സ് ഒ​ന്നാം സ്ഥാ​ന​വും ദി​ബ്ബ ഫ്ര​ണ്ട്സ് ര​ണ്ടാം സ്ഥാ​ന​വും ഡി​എം ബോ​യ്സ് മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. വി​ജ​യി​ക​ൾ​ക്ക് ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ന​ൽ​കി​യ കാ​ഷ് പ്രൈ​സും അ​ൽ ബ​ദ​ർ കാ​ർ​ഗോ സ്പോ​ൺ​സ​ർ ചെ​യ്ത ട്രോ​ഫി​ക​ളും ന​ൽ​കി.

ഈ​ദ് - ഓ​ണാ​ഘോ​ഷ​ത്തി​ന് ലു​ലു ജ​ന​റ​ൽ മാ​നേ​ജ​ർ ര​തീ​ഷ് ശ​ങ്ക​റും കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ പ്ര​വ​ർ​ത്ത​ക​രും നേ​തൃ​ത്വം ന​ൽ​കി. ദി​ബ്ബ കൈ​ര​ളി ഈ​ദ് - ഓ​ണാ​ഘോ​ഷം ജ​ന​പ​ങ്കാ​ളി​ത്തം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി.