ന​ഷ്‌​ട​മാ​യ​ത് ജ​ന​ങ്ങ​ൾ​ക്കാ​യി ജീ​വി​ച്ച ക​മ്യൂ​ണി​സ്റ്റു​കാ​ര​നെ; ആ​ർ. രാ​മ​ച​ന്ദ്ര​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ന​വ​യു​ഗം അ​നു​ശോ​ചി​ച്ചു
Wednesday, November 22, 2023 4:50 PM IST
ദ​മാം: ക​രു​നാ​ഗ​പ്പ​ള്ളി മു​ന്‍ എം​എ​ല്‍​എ​യും സി​പി​ഐ നേ​താ​വു​മാ​യ ആ​ര്‍. രാ​മ​ച​ന്ദ്ര​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ന​വ​യു​ഗം സാം​സ്കാ​രി​ക​വേ​ദി കേ​ന്ദ്ര ക​മ്മി​റ്റി അ​നു​ശോ​ചി​ച്ചു.

ആ​ത്മാ​ർ​ഥ​മാ​യ പൊ​തു​പ്ര​വ​ർ​ത്ത​ന​ന​ത്തി​ലൂ​ടെ ജ​ന​ങ്ങ​ൾ​ക്കാ​യി ജീ​വി​തം ഉ​ഴി​ഞ്ഞു​വ​ച്ച ന​ല്ലൊ​രു ക​മ്യൂ​ണി​സ്റ്റു​കാ​ര​നെ​യാ​ണ് ആ​ർ. രാ​മ​ച​ന്ദ്ര​ന്‍റെ നി​ര്യാ​ണ​ത്തി​ലൂ​ടെ ന​ഷ്ട​മാ​യ​തെ​ന്ന് ന​വ​യു​ഗം അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

പൊ​തു​പ്ര​വ​ർ​ത്ത​ക​ർ​ക്ക് മാ​തൃ​ക​യാ​ക്കാ​വു​ന്ന തെ​ളി​മ​യാ​ർ​ന്ന ഒ​രു ജീ​വി​ത​മാ​യി​രു​ന്നു ആ​ർ.​രാ​മ​ച​ന്ദ്ര​ൻ ന​യി​ച്ച​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും പൊ​തു​ജ​ന​ങ്ങ​ൾ​ക്കു​മു​ണ്ടാ​യ ദുഃ​ഖ​ത്തി​ൽ പ​ങ്കു ചേ​രു​ന്ന​താ​യും ന​വ​യു​ഗം നേ​താ​ക്ക​ൾ അ​റി​യി​ച്ചു.