മു​ൻ നാ​വി​ക​രു​ടെ വ​ധ​ശി​ക്ഷ: ഇ​ന്ത്യ​യു​ടെ അ​പ്പീ​ൽ ഖ​ത്ത​ർ സ്വീ​ക​രി​ച്ചു
Saturday, November 25, 2023 12:44 PM IST
ന്യൂ​ഡ​ൽ​ഹി: ഖ​ത്ത​റി​ൽ ഒ​രു മ​ല​യാ​ളി ഉ​ൾ​പ്പെ​ടെ എ​ട്ട് മു​ൻ നാ​വി​ക​രെ വ​ധ​ശി​ക്ഷ​യ്ക്കു വി​ധി​ച്ച സം​ഭ​വ​ത്തി​ൽ ഇ​ന്ത്യ ന​ൽ​കി​യ അ​പ്പീ​ൽ ഖ​ത്ത​ർ കോ​ട​തി സ്വീ​ക​രി​ച്ചു.

അ​പ്പീ​ൽ പ​രി​ശോ​ധി​ച്ച ശേ​ഷം ഖ​ത്ത​ർ കോ​ട​തി വാ​ദം കേ​ൾ​ക്കു​ന്ന തീ​യ​തി നി​ശ്ച​യി​ക്കു​മെ​ന്ന് വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. 2022 ഓ​ഗ​സ്റ്റി​ലാ​ണു ചാ​ര​പ്ര​വ​ർ​ത്ത​ന​ത്തി​ന് എ​ട്ട് ഇ​ന്ത്യ​ക്കാ​രെ ഖ​ത്ത​റി​ന്‍റെ ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി അ​റ​സ്റ്റ് ചെ​യ്ത​ത്.

എ​ന്നാ​ൽ ഇ​വ​ർ​ക്കെ​തി​രേ​യു​ള്ള കു​റ്റ​ങ്ങ​ൾ ഖ​ത്ത​ർ അ​ധി​കൃ​ത​ർ ഇ​തു​വ​രെ പ​ര​സ്യ​മാ​ക്കി​യി​ട്ടി​ല്ല.