യു​എ​ഇ ദേ​ശീ​യ ദി​നാ​ഘോ​ഷം; അ​ബു​ദാ​ബി കെ​എം​സി​സി വോ​ക്ക​ത്തോ​ൺ ശ​നി​യാ​ഴ്ച
Friday, December 1, 2023 10:09 AM IST
അനിൽ സി.ഇടിക്കുള
അ​ബു​ദാ​ബി: 52-ാമ​ത് യു​എ​ഇ ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് അ​ബു​ദാ​ബി കെ​എം​സി​സി സം​സ്ഥാ​ന ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന ദേ​ശീ​യ ദി​ന​ഘോ​ഷ റാ​ലി ശ​നി​യാ​ഴ്ച കോ​ർ​ണി​ഷി​ൽ ന​ട​ക്കും.

വൈ​കു​ന്നേ​രം നാ​ലി​ന് കോ​ർ​ണി​ഷ് ഹി​ൽ​ട്ട​ൺ ഹോ​ട്ട​ലി​നു മു​ൻ​വ​ശ​ത്തു നി​ന്നും ആ​രം​ഭി​ക്കു​ന്ന റാ​ലി​യി​ൽ ദേ​ശീ​യ പ​താ​ക​യേ​ന്തി​യ വി​ദ്യാ​ർ​ഥി​ക​ളും നൂ​റു​ക​ണ​ക്കി​ന് കെഎംസിസി പ്ര​വ​ർ​ത്ത​ക​രും ഭാ​ഗ​മാക്കും.


വി​വി​ധ ഇ​ന്തോ-​അ​റ​ബ് ക​ലാ പ്ര​ക​ട​ന​ങ്ങ​ൾ അരങ്ങേറും. മു​ൻ വ​ർ​ഷ​ങ്ങ​ളി​ലും അ​ബു​ദാ​ബി കെ​എം​സി​സി ഇ​ത്ത​രം പ​രി​പാ​ടി​ക​ളു​മാ​യി യു​എ​ഇ​യു​ടെ ദേ​ശീ​യ​ദി​ന​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടു​ണ്ട്.