മനാമ: ജോലി നഷ്ടപ്പെട്ട് വീസ കാലാവധി കഴിയാറായി ബഹറനിൽ താമസിച്ചിരുന്ന കൊല്ലം സ്വദേശി ദിലീപ് കുമാറിന് നാടണയാൻ കൊല്ലം പ്രവാസി അസോസിയേഷന്റെ കൈത്താങ്ങ്.
കെപിഎ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ചാരിറ്റി വിംഗിന്റെ നേതൃത്വത്തിൽ സെൻട്രൽ - ഡിസ്ട്രിക്ട് കമ്മിറ്റി അംഗങ്ങളുടെ സഹായത്തോടെ നാട്ടിലേക്കു പോകാനുള്ള വിമാനയാത്രാ ടിക്കറ്റും സഹായവും കൈമാറി.
സെൻട്രൽ കമ്മിറ്റി അംഗങ്ങളായ മനോജ് ജമാൽ, ഷമീർ സലിം എന്നിവർ സന്നിഹിതരായിരുന്നു.