മ​ല​യാ​ളി ദ​മ്പ​തി​ക​ൾ സൗ​ദി​യി​ൽ മ​രി​ച്ചനി​ല​യി​ൽ
Friday, August 30, 2024 10:10 AM IST
കൊ​ല്ലം: സൗ​ദി അ​റേ​ബ്യ​യി​ലെ ദ​മാം അ​ൽ​കോ​ബാ​ർ തു​ഖ്ബ​യി​ൽ മ​ല​യാ​ളി ദ​മ്പ​തി​ക​ളെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. കൊ​ല്ലം ത​ക്ക​രു​വ കാ​ഞ്ഞാ​വെ​ളി സ്വ​ദേ​ശി അ​നൂ​പ് മോ​ഹ​ൻ(37), ഭാ​ര്യ ര​മ്യ​മോ​ൾ(30) എ​ന്നി​വ​രെ​യാ​ണു ഫ്ലാ​റ്റി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ര​മ്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം അ​നൂ​പ് ജീ​വ​നൊ​ടു​ക്കി​യെ​ന്നാ​ണ് ക​രു​തു​ന്ന​ത്. മ​ക​ളെ​യും കൊ​ല​പ്പെ​ടു​ത്താ​ൻ അ​നൂ​പ് ശ്ര​മി​ച്ച​താ​യും വി​വ​ര​മു​ണ്ട്. പോ​സ്റ്റ് മോ​ർ​ട്ട​ത്തി​നു ശേ​ഷ​മേ മ​ര​ണ കാ​ര​ണം വ്യ​ക്ത​മാ​കു​ക​യു​ള്ളൂ.


സ​നാ​ന​യി​ൽ വ​ർ​ക്‌​ഷോ​പ്‌ ന​ട​ത്തു​ക​യാ​യി​രു​ന്നു അ​നൂ​പ്. ആ​റു​മാ​സം മു​മ്പാ​ണ് ര​മ്യ​യും മ​ക​ളും സ​ന്ദ​ർ​ശ​ക വി​സ​യി​ൽ സൗ​ദി​യി​ൽ എ​ത്തി​യ​ത്.