സൗ​ദി പൗ​ര​നെ അ​ടി​ച്ചു​കൊ​ന്ന മ​ല​യാ​ളി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി
Friday, August 30, 2024 12:45 PM IST
റി​യാ​ദ്: സൗ​ദി പൗ​ര​നെ ത​ല​യ്ക്ക​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ മ​ല​യാ​ളി​യെ റി​യാ​ദി​ൽ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധേ​യ​മാ​ക്കി. യൂ​സു​ഫ് ബി​ൻ അ​ബ്ദു​ൽ അ​സീ​സ് ബി​ൻ ഫ​ഹ​ദ് അ​ൽ ദാ​ഖി​ർ എ​ന്ന സ്വ​ദേ​ശി പൗ​ര​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ് റി​യാ​ദി​ലെ ജ​യി​ലി​ൽ ക​ഴി​ഞ്ഞി​രു​ന്ന പാ​ല​ക്കാ​ട് ചേ​റു​മ്പ സ്വ​ദേ​ശി അ​ബ്ദു​ല്‍ ഖാ​ദ​ര്‍ അ​ബ്ദു​റ​ഹ്മാ​ന്‍റെ(63) ശി​ക്ഷ ന​ട​പ്പാ​ക്കി​യ​ത്.

കൊ​ല​പാ​ത​കം ന​ട​ന്ന​യു​ട​ൻ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലാ​യ പ്ര​തി​ക്ക് സൗ​ദി ശ​രീ​അ​ത് കോ​ട​തി വ​ധ​ശി​ക്ഷ വി​ധി​ക്കു​ക​യാ​യി​രു​ന്നു. ശി​ക്ഷ​യി​ൽ ഇ​ള​വ് തേ​ടി സു​പ്രീം കോ​ട​തി​യെ​യും റോ​യ​ൽ കോ​ർ​ട്ടി​നെ​യും സ​മീ​പി​ച്ചെ​ങ്കി​ലും ര​ണ്ട് നീ​തി​പീ​ഠ​ങ്ങ​ളും അ​പ്പീ​ൽ ത​ള്ളി വി​ധി ശ​രി​വ​യ്ക്കു​ക​യാ​യി​രു​ന്നു.


സൗ​ദി വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ലെ ത​ബൂ​ക്കി​ൽ മ​യ​ക്കു​മ​രു​ന്നാ​യ ആം​ഫ​റ്റാ​മി​ൻ ഗു​ളി​ക​ക​ൾ ക​ട​ത്തി​യ കേ​സി​ൽ പി​ടി​യി​ലാ​യ ഈ​ദ് ബി​ൻ റാ​ഷി​ദ് ബി​ൻ മു​ഹ​മ്മ​ദ് അ​ൽ അ​മീ​രി എ​ന്ന സൗ​ദി പൗ​ര​ന്‍റെ വ​ധ​ശി​ക്ഷ​യും വ്യാ​ഴാ​ഴ്ച ന​ട​പ്പാ​ക്കി.