ഫുഡ് ആൻഡ് ബിവ്റിജസ് ബയർ സെല്ലർ മീറ്റ്: ആ​ദ​ർ​ശ് സ്വൈ​ക ഉദ്ഘാടനം ചെയ്തു
Wednesday, September 11, 2024 1:13 PM IST
അ​ബ്ദു​ല്ല നാ​ലു​പു​ര​യി​ൽ
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ ഗ്രാ​ൻ​ഡ് മ​ജ​സ്റ്റി​ക് ഹോ​ട്ട​ലി​ൽ ഇ​ന്ത്യ​ൻ എം​ബ​സി​യും ട്രേ​ഡ് പ്രൊ​മോ​ഷ​ൻ കൗ​ൺ​സി​ൽ ഓ​ഫ് ഇ​ന്ത്യ​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ഫു​ഡ് & ബി​വ​റേ​ജ​സ് മേ​ഖ​ല​യി​ലെ ബ​യ​ർ-​സെ​ല്ല​ർ മീ​റ്റ് അം​ബാ​സ​ഡ​ർ ഡോ​. ആ​ദ​ർ​ശ് സ്വൈ​ക ഉ​ദ്ഘാ​ട​നം ചെ​യ്തു.



എ​ഫ് & ബി ​മേ​ഖ​ല​യി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള പ്ര​മു​ഖ ക​മ്പ​നി​ക​ൾ നൂ​ത​ന ഉ​ത്പ​ന്ന​ങ്ങ​ൾ മീ​റ്റി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചു.