ഗോ​ൾ​ഡ​ൻ ഫോ​ക്ക് പു​ര​സ്കാ​ര​ത്തി​നു അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ക്കു​ന്നു
Wednesday, September 18, 2024 7:44 AM IST
അ​ബ്ദു​ല്ല നാ​ലു​പു​ര​യി​ൽ
കു​വൈ​റ്റ് സി​റ്റി: 2005ൽ ​രൂ​പീ​കൃ​ത​മാ​യ​ത് മു​ത​ൽ ക​ലാ സാം​സ്കാ​രി​ക ജീ​വ​കാ​രു​ണ്യ മേ​ഖ​ല​യി​ൽ സ്ഥാ​ന​മു​റ​പ്പി​ച്ച കു​വൈ​റ്റി​ലെ ക​ണ്ണൂ​രു​കാ​രു​ടെ സം​ഘ​ട​ന​യാ​യ ഫ്ര​ണ്ട്സ് ഓ​ഫ് ക​ണ്ണൂ​ർ കു​വൈ​റ്റ് എ​ക്സ്പാ​റ്റ്സ് അ​സോ​സി​യേ​ഷ​ൻ(​ഫോ​ക്ക്) ന​ൽ​കു​ന്ന പ​തി​നേ​ഴാ​മ​ത് ഗോ​ൾ​ഡ​ൻ ഫോ​ക്ക് പു​ര​സ്കാ​ര​ത്തി​നു അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു.

ക​ഴി​ഞ്ഞ പ​തി​നാ​റ് വ​ർ​ഷ​ങ്ങ​ളി​ലാ​യി വി​വി​ധ മേ​ഖ​ല​ക​ളി​ൽ സ്തു​ത്യ​ർ​ഹ​സേ​വ​നം അ​നു​ഷ്ഠി​ക്കു​ക​യോ സ​മ​ഗ്ര സം​ഭാ​വ​ന​ക​ൾ ന​ൽ​കു​ക​യോ ചെ​യ്ത ക​ണ്ണൂ​ർ ജി​ല്ല​യി​ൽ നി​ന്നു​ള്ള വ്യ​ക്തി​ക​ൾ​ക്കോ സ്ഥാ​പ​ന​ങ്ങ​ൾ​ക്കോ സം​ഘ​ട​ന​ക​ൾ​ക്കോ ന​ൽ​കി വ​രു​ന്ന ഗോ​ൾ​ഡ​ൻ ഫോ​ക്ക് അ​വാ​ർ​ഡ് ഇ​ത്ത​വ​ണ ക​ണ്ണൂ​ർ ജി​ല്ല​യി​ൽ നി​ന്നു​ള്ള പ്ര​വാ​സി സം​രം​ഭ​ക​ർ​ക്കാ​ണ് ന​ൽ​കു​ന്ന​ത്.


നി​ല​വി​ൽ പ്ര​വാ​സി ആ​യ ഗ​ൾ​ഫ് മേ​ഖ​ല​യി​ൽ നി​ന്നു​ള്ള​വ​ർ ക​ണ്ണൂ​ർ ജി​ല്ല​യി​ൽ നി​ന്നു​ള്ള സം​രം​ഭ​ക​രെ​യാ​ണ് പ​രി​ഗ​ണി​ക്കു​ക. അ​പേ​ക്ഷ​ക​ൾ [email protected] എ​ന്ന ഇ​മെ​യി​ലി​ലേ​ക്കാ​ണ് അ​യ​ക്കേ​ണ്ട​ത്. സെ​പ്റ്റം​ബ​ർ 25നു ​മു​മ്പ് അ​പേ​ക്ഷ​ക​ൾ കി​ട്ടി​യി​രി​ക്ക​ണം.