ദുബായി: അൽഖൂസ് പ്രീമിയർ ലീഗ് സംഘടിപ്പിച്ച ബാഡ്മിന്റൺ ടൂർണമെന്റ് അൽഖൂസ് മാളിന് അടുത്തുള്ള പൈനീർ ബാഡ്മിന്റൺ ഹബ്ബിൽ വച്ച് നടന്നു. അവസാന റൗണ്ടിലെ നാല് ടീമുകളിൽ നിന്നും അൽഖൂസ് ബ്രദേർസ് ജേതാക്കളായി.
നടനും കൊറിയോഗ്രാഫറുമായ സുനിൽ റാവുത്തറും ഗാനരചയിതാവ് ഇബ്രാഹിം കാരക്കാടും ചേർന്ന് വിജയികൾക്കുള്ള ട്രോഫിയും മെഡലും കൈമാറി.