സ​മ​സ്ത സ്കോ​ള​ർ​ഷി​പ്പ് പ​രീ​ക്ഷ ന​ട​ന്നു
Tuesday, October 21, 2025 11:54 AM IST
അ​ബ്ദു​ല്ല നാ​ലു​പു​ര​യി​ൽ
കു​വൈ​റ്റ് സി​റ്റി: സ​മ​സ്ത കേ​ര​ള സു​ന്നി വി​ദ്യാ​ഭ്യാ​സ ബോ​ർ​ഡ് അം​ഗീ​കാ​ര​മു​ള്ള മ​ദ്റ​സ​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ന​ൽ​കി വ​രു​ന്ന സ്മാ​ർ​ട്ട്‌ സ്കോ​ള​ർ​ഷി​പ്പി​ന് വേ​ണ്ടി​യു​ള്ള പ്രി​ലി​മി​ന​റി എ​ക്സാം കു​വൈ​റ്റി​ലെ അ​ഞ്ച് കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ന്നു.

നേ​ര​ത്തേ ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ളാ​ണ് സ്കോ​ള​ർ​ഷി​പ്പ് യോ​ഗ്യ​ത പ​രീ​ക്ഷ എ​ഴു​തു​ന്ന​ത്. പ്ര​ത്യേ​കം നി​യോ​ഗി​ക്ക​പ്പെ​ട്ട ചീ​ഫ് എ​ക്‌​സാ​മി​ന​ർ​മാ​ർ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ പ​രീ​ക്ഷ​ക​ൾ​ക്ക് മേ​ൽ​നോ​ട്ടം വ​ഹി​ച്ചു.


ഐ​സി​എ​ഫ് കു​വൈ​റ്റ് നാ​ഷ​ണ​ൽ ക​മ്മി​റ്റി​യാ​ണ് കു​വൈ​റ്റി​ൽ പ​രീ​ക്ഷ പ്ര​ക്രി​യ​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. ന​വം​ബ​ർ 29ന് ​ന​ട​ക്കു​ന്ന ഫൈ​ന​ൽ പ​രീ​ക്ഷ​യ്ക്കും കു​വൈ​റ്റി​ൽ സെ​ന്‍റ​റു​ക​ൾ ഒ​രു​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

">