പ്രളയദുരിതത്തിൽ സഹായഹസ്‌തവുമായി മെൽബൺ സെന്‍റ് ജോർജ് യാക്കോബായ സുറിയാനി പള്ളി
Sunday, February 17, 2019 7:36 AM IST
മെ​ൽ​ബ​ൺ: 2018 കേ​ര​ള​ത്തി​ന് സ​മ്മാ​നി​ച്ച​ത്‌ ദു​രി​ത​വും ത​ക​ർ​ച്ച​യു​മെ​ങ്കി​ൽ, കേ​ര​ള​ജ​ന​ത​യ്ക്ക് സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ​യും ഐ​ക്യ​ത്തി​ന്‍​യും സ്നേ​ഹ​ത്തി​ന്‍റെ​യും ഓ​ർ​മ്മ​പ്പെ​ടു​ത്ത​ൽ കൂ​ടി 2018 ന​ൽ​കി.

പ്ര​ള​യ​ദു​രി​ത​ത്തി​ൽ കേ​ര​ള​ജ​ന​ത വേ​ദ​ന​യ​നു​ഭ​വി​ച്ച​പ്പോ​ൾ പ്ര​വാ​സി​ക​ളാ​യ മ​ല​യാ​ളി​ക​ളും ത​ങ്ങ​ളു​ടെ നാ​ടി​നേ​യും സു​ഹൃ​ത്തു​ക്ക​ളേ​യും അ​വ​രു​ടെ ദു​രി​ത​ത്തി​ൽ ആ​ശ്വ​സി​പ്പി​ക്കു​വാ​ൻ പ​രി​ശ്ര​മി​ക്കു​ക​യു​ണ്ടാ​യി. ഇ​പ്ര​കാ​രം ഓ​സ്‌​ട്രേ​ലി​യ​യി​ലെ മെ​ൽ​ബ​ണി​ലു​ള്ള സെ​ന്‍റ് ജോ​ർ​ജ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യും വേ​ദ​ന​യ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് സ​ഹാ​യ​ഹ​സ്‌​തം ന​ൽ​കു​വാ​ൻ ഒ​രു പ​ദ്ധ​തി ത​യാ​റാ​ക്കു​ക​യും പ്ര​ള​യ​ത്തി​ൽ ജീ​വ​നോ​പാ​ധി ന​ഷ്ട​പ്പെ​ട്ട് വി​ഷ​മി​ക്കു​ന്ന​വ​ർ​ക്ക് ഒ​രു നി​ത്യ​വ​രു​മാ​നം ല​ഭി​ക്കു​ന്ന​തി​ന് ക​റ​വ പ​ശു​വി​നെ വാ​ങ്ങി ന​ൽ​കു​വാ​നാ​യി 10 കു​ടും​ബ​ങ്ങ​ളെ ക​ണ്ടെ​ത്തി അ​വ​ർ​ക്കാ​യി സ​ഹാ​യം എ​ത്തി​ക്കു​ന്ന പ​രി​ശ്ര​മം ആ​രം​ഭി​ച്ചു.

എന്നാൽ ക​രു​ണാ​മ​ന​സ്ക്ക​രാ​യ ഇ​ട​വ​കാം​ഗ​ങ്ങ​ൾ 17 കു​ടും​ബ​ങ്ങ​ൾ​ക്ക് സ​ഹാ​യ​ഹ​സ്തം ന​ൽ​കു​വാ​ൻ ത​ക്ക​വ​ണ്ണം 10 ല​ക്ഷം രൂ​പ സ​മാ​ഹ​രി​ക്കു​ക​യും മ​ഴ​ക്കെ​ടു​തി​യി​ൽ ദു​രി​തം അ​നു​ഭ​വി​ച്ച കേ​ര​ള​ത്തി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്ന് അ​ർ​ഹ​രാ​യ​വ​രെ ക​ണ്ടെ​ത്തു​ക​യും ഈ ​ക​ഴി​ഞ്ഞ മാ​സ​ങ്ങ​ളി​ൽ അ​വ​ർ​ക്ക് സ​ഹാ​യം എ​ത്തി​ക്കു​ക​യും ചെ​യ്തു.

എബി പൊയ്ക്കാട്ടിൽ