ഫാ. ​ഡൊ​മി​നി​ക് വ​ള​ൻ​മ​നാ​ൽ ന​യി​ക്കു​ന്ന ധ്യാ​നം സെ​പ്റ്റം​ബ​ർ 22 മു​ത​ൽ 26 വ​രെ
Monday, March 11, 2019 10:57 PM IST
മെ​ൽ​ബ​ണ്‍: പ്ര​ശ​സ്ത വ​ച​ന​പ്ര​ഘോ​ഷ​ക​നും അ​ണ​ക്ക​ര മ​രി​യ​ൻ ധ്യാ​ന​കേ​ന്ദ്ര​ത്തി​ന്‍റെ ഡ​യ​റ​ക്ട​റു​മാ​യ ഫാ. ​ഡൊ​മി​നി​ക് വ​ള​ൻ​മ​നാ​ൽ ന​യി​ക്കു​ന്ന ധ്യാ​നം ’കൃ​പാ​ഭി​ഷേ​കം 2019’ സെ​പ്റ്റം​ബ​ർ 22 മു​ത​ൽ 26 വ​രെ മെ​ൽ​ബ​ണി​ന​ടു​ത്തു​ള്ള ഫി​ലി​പ്പ് ഐ​ല​ൻ​ഡ് അ​ഡ്വെ​ഞ്ച​ർ റി​സോ​ർ​ട്ടി​ൽ ന​ട​ക്ക​പ്പെ​ടും.

മെ​ൽ​ബ​ണ്‍ സീ​റോ മ​ല​ബാ​ർ രൂ​പ​ത ഒ​രു​ക്കി​യി​രി​ക്കു​ന്ന ധ്യാ​ന​ത്തി​ന്‍റെ ര​ജി​സ്റ്റ​റേ​ഷ​ൻ മാ​ർ​ച്ച് 12 ഞാ​യ​റാ​ഴ്ച രാ​വി​ലെ 10 മു​ത​ൽ ആ​രം​ഭി​ക്കും. ആ​ദ്യം ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന 500 പേ​ർ​ക്കാ​ണ് താ​മ​സി​ച്ചു​ള്ള ഈ ​ധ്യാ​ന​ത്തി​ന് പ്ര​വേ​ശ​നം ല​ഭി​ക്കു​ന്ന​ത്.

ധ്യാ​ന​ത്തെ കുറി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ മെ​ൽ​ബ​ണ്‍ സീ​റോ മ​ല​ബാ​ർ രൂ​പ​ത വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. wwws.yromalabar.org.au/rtereats

റി​പ്പോ​ർ​ട്ട്: പോ​ൾ സെ​ബാ​സ്റ്റ്യ​ൻ