അൻസിയുടെ വീട് കോടിയേരി ബാലകൃഷ്ണൻ സന്ദർശിച്ചു
Tuesday, March 19, 2019 5:52 PM IST
കൊ​ടു​ങ്ങ​ല്ലൂ​ർ: ന്യൂ​സി​ല​ൻഡി​ലെ ക്രൈസ്റ്റ്ചർച്ചിലുണ്ടായ ഭീകരാക്രമണത്തിൽ കൊ​ല്ല​പ്പെ​ട്ട മലയാളി യുവതി അ​ൻ​സി ബാ​വ​യു​ടെ കൊ​ടു​ങ്ങ​ല്ലൂ​രി​ലെ വീ​ട് സിപിഎം ​സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ സ​ന്ദ​ർ​ശി​ച്ചു.​ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​ൻ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യി അദ്ദേഹം കുടുംബാംഗങ്ങളെ അറിയിച്ചിട്ടുണ്ട്.

ന​ട​പ​ടി ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ച് മൃ​ത​ദേ​ഹം കൈ​മാ​റു​ന്ന മു​റ​യ്ക്ക് എ​ത്ര​യും വേ​ഗം ഇ​വി​ടെ എ​ത്തി​ക്കാ​ൻ നോ​ർ​ക്ക​യും ന​ട​പ​ടി സ്വീകരിക്കും. സാ​ന്പ​ത്തി​ക​മാ​യി ബു​ദ്ധി​മു​ട്ട​നു​ഭ​വി​ക്കു​ന്ന കു​ടും​ബ​ത്തെ സ​ഹാ​യി​ക്കു​ന്ന​തി​ന് സ​ർ​ക്കാ​ർ ശ്രമിക്കുമെന്നും വിദ്യാഭ്യാസ വാ​യ്പ കു​ടി​ശികയു​ടെ കാ​ര്യ​ത്തി​ലും ആ​വ​ശ്യ​മാ​യ സ​ഹാ​യം സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​കു​ന്ന​തി​ന് ശ്ര​മി​ക്കു​മെ​ന്നും കോ​ടി​യേ​രി പ​റ​ഞ്ഞു.

സ​ഹാ​യം ആ​വ​ശ്യ​പ്പെ​ട്ടു അ​ൻ​സി​യു​ടെ മാതാവ് കോടിയേരിക്ക് നിവേദനം നൽകി. വ​നി​ത ക​മ്മീ​ഷ​ൻ ചെ​യ​ർ​പേ​ഴ്സ​ണ്‍ എം.​സി.​ജോ​സ​ഫൈ​ൻ, സിപി​എം ജി​ല്ലാ സെ​ക്ര​ട്ട​റി എം​.എം. വ​ർ​ഗീ​സ്, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം കെ.​ച​ന്ദ്ര​ൻപി​ള്ള, പി.​കെ.​ച​ന്ദ്ര​ശേ​ഖ​ര​ൻ, പി.എം. അ​ഹ​മ്മ​ദ്, ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ കെ.​ആ​ർ.​ജൈ​ത്ര​ൻ, അ​ന്പാ​ടി വേ​ണു എ​ന്നി​വ​രും സംസ്ഥാന സെക്രട്ടറിക്കൊപ്പം ഉണ്ടായിരുന്നു.