മെൽബണിൽ ഓൾ ഓസ്‌ട്രേലിയ ബാഡ്മിന്‍റൺ ടൂർണമെന്‍റ് ജൂൺ 8 ന്
Monday, May 20, 2019 6:48 PM IST
മെൽബൺ: ക്നാനായ കാത്തലിക് കോൺഗ്രസും സെന്‍റ് മേരീസ് ക്നാനായ കാത്തലിക് മിഷൻ മെൽബണും സംയുക്തമായി നടത്തുന്ന നാലാമത് ഓൾ ഓസ്ട്രേലിയ ബാഡ്മിന്‍റൺ ടൂർണമെന്‍റ് ജൂൺ 8ന് (ശനി) കീസ്‌ബോറോ ബാഡ്മിന്‍റൺ സെന്‍ററിൽ നടക്കും. രാവിലെ 9.30 ന് തുടങ്ങി വൈകുന്നേരം നാലു വരെയാണ് ടൂർണമെന്‍റ് സംഘടിപ്പിക്കുന്നത്.

ഐഡിയൽ ലോൺസ് മെഗാ സ്പോൺസറായ ഈ ടൂർണമെന്റിൽ ഒന്നാം സമ്മാനമായ ഫോർ സ്റ്റാർസ് ഫ്രണ്ട്ഷിപ് ട്രോഫിയും 501 ഡോളറും സ്പോൺസർ ചെയ്തിരിക്കുന്നത് ലിൻസ് & ഷെറിൻ, ലാൻസ് & സിൽവി,ലിറ്റോ & സ്റ്റെല്ല, ഷിനു & ബെറ്റ്സി ഫാമിലിയാണ് . രണ്ടാം സമ്മാനമായ ബേബി ലൂക്കോസ് പുത്തൻപുരക്കൽ മെമ്മോറിയൽ ട്രോഫിയും 251 ഡോളറും സ്പോൺസർ ചെയ്തിരിക്കുന്നത് ബൈജു & ഷീന ഫാമിലിയും മൂന്നാം സമ്മാനമായ ചേരിയിൽ കുരുവിള മെമ്മോറിയൽ ട്രോഫിയും 101 ഡോളറും സ്പോൺസർ ചെയ്തിരിക്കുന്നത് ഷിജൂ & സിനി ഫാമിലിയുമാണ്.

സ്ത്രീകളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനക്കാർക്കുള്ള 'വിമൺ എംപവർമെൻറ് ട്രോഫിയും, ഇല്ലിക്കൽ ട്രോഫിയും കാഷ് പ്രൈസും സ്പോൺസർ ചെയ്തിരിക്കുന്നത് അലൻ & സോജി ഫാമിലിയും ജിബു & സ്റ്റെനി ഇല്ലിക്കൽ ഫാമിലിയാണ്.

കുട്ടികൾക്കായി ജമ്പിംഗ് കാസിലും ഫേസ് പെയിന്‍റിംഗ് മറ്റു വിനോദ പരിപാടികളും ഒരുക്കിയിരിക്കുന്ന ഈ ഫാമിലി ഇവന്‍റ് കോർഡിനേറ്റ് ചെയ്യുന്ന ജോ മുരിയാന്മ്യാലിൽ (0451531415), ഷിനു ജോൺ (0490030517), ലാൻസ് സൈമൺ (0432570400) , സിജു അലക്സ് (0432680612) എന്നിവരാണ്.

റിപ്പോർട്ട്: സോളമൻ ജോർജ്