വാ​ൽ​സിം​ഹാം മ​രി​യ​ൻ തീ​ർ​ഥാ​ട​ന​ത്തി​ന് അ​വ​ധി​യൊ​രു​ക്കി ആ​ഘോ​ഷ​മാ​ക്കു​വാ​ൻ മ​ല​യാ​ളി മാ​തൃ​ഭ​ക്ത​ർ
Friday, June 14, 2019 1:17 AM IST
വാ​ൽ​സിം​ഹാം: ആ​ഗോ​ള ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ പ​ര​മാ​ധ്യ​ക്ഷ​നാ​യ അ​ഭി. ഫ്രാ​ൻ​സീ​സ് മാ​ർ​പ്പാ​പ്പ, ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ പ്ര​ശ​സ്ത​മാ​യ മ​രി​യ​ൻ പു​ണ്യ​കേ​ന്ദ്ര​ങ്ങ​ളി​ൽ ശ്ര​ദ്ധേ​യ​മാ​യ വാ​ൽ​സി​ഹാം കാ​ത്ത​ലി​ക്ക് ഷ്ര​യി​നി​നെ മൈ​ന​ർ ബ​സി​ലി​ക്ക​യാ​യി ഉ​യ​ർ​ത്തി​യി​ട്ടു മൂ​ന്നു വ​ർ​ഷം പി​ന്നി​ടു​ന്പോ​ൾ, മാ​തൃ ഭ​ക്തി​യു​ടെ നി​റ​വു​മാ​യി പ്ര​ത്യു​ത പു​ണ്യ കേ​ന്ദ്ര​ത്തി​ലേ​ക്ക് ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യു​ടെ സ്ഥാ​പ​ന​ത്തി​നു ശേ​ഷം മാ​ർ സ്രാ​ന്പി​ക്ക​ൽ പി​താ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന സീ​റോ മ​ല​ബാ​ർ തീ​ർ​ഥാ​ട​ന​വും മൂ​ന്നാം വാ​ർ​ഷി​കം ആ​ഘോ​ഷി​ക്കു​ന്നു​വെ​ന്ന​തു ആ​ക​സ്മി​ക​മാ​ണെ​ങ്കി​ലും മ​ല​യാ​ളി മാ​തൃ​ഭ​ക്ത​ർ​ക്കും ഇ​തി​നോ​ടൊ​പ്പം അ​ഭി​മാ​നി​ക്കാം.

2015 ഡി​സം​ബ​ർ 27 നാ​ണ് ഫ്രാ​ൻ​സി​സ് മാ​ർ​പ്പാ​പ്പ ഈ ​മ​രി​യ​ൻ പു​ണ്യ കേ​ന്ദ്ര​ത്തെ ഒ​രു മൈ​ന​ർ ബ​സ​ലി​ക്ക​യു​ടെ പ​ദ​വി​യി​ലേ​ക്ക് ഉ​യ​ർ​ത്തി​യ​ത്. ആം​ഗ്ലി​ക്ക​ൻ മ​ത​പ​രി​വ​ർ​ത്ത​ന​ത്തോ​ടെ ന​ശി​ക്ക​പ്പെ​ട്ട സ്ലി​പ്പ​ർ ചാ​പ്പ​ൽ പു​ന​ർ​നി​ർ​മ്മാ​ണ​ത്തി​നാ​യി 1897 ഫെ​ബ്രു​വ​രി 6നു ​ലി​യോ പ​ത്താ​മ​ൻ മാ​ർ​പാ​പ്പ​യാ​ണ് ഒൗ​ദ്യോ​ഗി​ക അം​ഗീ​കാ​രം വാ​ൽ​സിം​ഹാ​മി​ന് ന​ൽ​കി​യ​ത്.

സ്ലി​പ്പ​ർ ചാ​പ്പ​ൽ പു​ന​ർ​നി​ർ​മ്മാ​ണ​ത്തി​നു ശേ​ഷം 1934 ഓ​ഗ​സ്റ്റ് 15 ന് ​നോ​ർ​ത്ത് ആം​പ്റ്റ​ൻ ബി​ഷ​പ്പ് ലോ​റ​ൻ​സ് യൂ​നു​സ് സ്ലി​പ്പ​ർ ചാ​പ്പ​ലി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി നി​ര​വ​ധി വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം ദി​വ്യ​ബ​ലി അ​ർ​പ്പി​ച്ചു. ര​ണ്ടു ദി​വ​സ​ത്തി​നു ശേ​ഷം ക​ർ​ദി​നാ​ൾ ഫ്രാ​ൻ​സി​സ് ബോ​ണ്‍ ഇം​ഗ്ല​ണ്ടി​ലെ ക​ത്തോ​ലി​ക്കാ മെ​ത്രാ​ൻ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ദേ​ശീ​യ തീ​ർ​ഥാ​ട​നം വാ​ൽ​സിം​ഹാ​മി​ൽ സം​ഘ​ടി​പ്പി​ക്കു​ക​യും,അ​തി​ൽ വെ​യി​ൽ​സ് അ​ട​ക്കം പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നും പ​തി​നാ​യി​ര​ത്തി​ല​ധി​കം പേ​ർ ഈ ​തീ​ർ​ത്ഥാ​ട​ന​ത്തി​ൽ പ​ങ്കു​ചേ​രു​ക​യും ചെ​യ്തി​രു​ന്നു. ഈ ​ദി​വ​സം മു​ത​ൽ ആ​ണ് സ്ലി​പ്പ​ർ ചാ​പ്പ​ൽ ക​ത്തോ​ലി​ക്ക​രു​ടെ ദേ​ശീ​യ ആ​രാ​ധ​നാ​ല​യ​മാ​യി മാ​റി​യ​ത്.


ബ​സി​ലി​ക്ക​യു​ടെ ഉ​ള്ളി​ൽ സ്ഥാ​പി​ച്ച ഒൗ​വ​ർ ലേ​ഡി ഓ​ഫ് വാ​ൽ​സിം​ഹാം രൂ​പ​ത്തി​ൽ കാ​ണു​ന്ന കി​രീ​ടം 1946 ഓ​ഗ​സ്റ്റ് 15ന് ​പ​ന്ത്ര​ണ്ടാം പീ​യൂ​സ് മാ​ർ​പ്പാ​പ്പാ ധ​രി​പ്പി​ച്ച കാ​നോ​നി​ക്ക​ൽ ക്രൗ​ണ്‍ ആ​ണെ​ന്ന​ന്ന​തും ഏ​റെ ശ്ര​ദ്ധേ​യ​മാ​ണ്.

ജൂ​ലൈ 20 ശ​നി​യാ​ഴ്ച ആ​ഘോ​ഷ​മാ​യി ന​ട​ത്ത​പ്പെ​ടു​ന്ന തീ​ർ​ഥാ​ട​ന മ​രി​യോ​ത്സ​വ​ത്തി​നു ഈ​സ്റ്റ് ആം​ഗ്ലി​യാ​യി​ലെ സീ​റോ മ​ല​ബാ​ർ കു​ർ​ബാ​ന കേ​ന്ദ്ര​മാ​യ കോ​ൾ​ചെ​സ്റ്റ​ർ ക​മ്മ്യു​ണി​റ്റി​യാ​ണ് പ്ര​സു​ദേ​ന്തി​ത്വം വ​ഹി​ക്കു​ന്ന​ത്.

മാ​ർ സ്രാ​ന്പി​ക്ക​ൽ പി​താ​വി​ന്‍റെ മു​ഖ്യ​കാ​ർ​മ്മി​ക​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന ആ​ഘോ​ഷ​മാ​യ സ​മൂ​ഹ തി​രു​നാ​ൾ കു​ർ​ബാ​ന​യും, മ​രി​യ​ൻ സ്തു​തി ഗീ​ത​ങ്ങ​ളും, പ്രാ​ർ​ഥ​ന​ക​ളും അ​ർ​പ്പി​ച്ചു ന​ട​ത്തു​ന്ന തീ​ർ​ഥാ​ട​ന​വും, മാ​തൃ ഭ​ക്തി പ്ര​ഘോ​ഷ​ണ​വും ഈ ​തീ​ർ​ഥാ​ട​ന​ത്തെ അ​നു​ഗ്ര​ഹ സാ​ന്ദ്ര​മാ​ക്കും.

ആ​ൽ​മീ​യ അ​ജ​പാ​ല​ന നേ​തൃ​ത്വം ന​ൽ​കി പോ​രു​ന്ന ഫാ. ​തോ​മ​സ് പാ​റ​ക്ക​ണ്ട​ത്തി​ൽ, ഫാ. ​ജോ​സ് അ​ന്ത്യാം​കു​ളം, ട്ര​സ്റ്റി​മാ​രാ​യ ടോ​മി പാ​റ​ക്ക​ൽ, നി​താ ഷാ​ജി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​ൾ​ചെ​സ്റ്റ​ർ കു​ടും​ബാം​ഗ​ങ്ങ​ൾ തീ​ർ​ഥാ​ട​ക​രു​ടെ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന തി​ര​ക്കി​ലാ​ണ്.

തീ​ർ​ത്ഥാ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്:

ട്ര​സ്റ്റി​മാ​രാ​യ ടോ​മി പാ​റ​ക്ക​ൽ 07883010329, നി​താ ഷാ​ജി 07443042946

റി​പ്പോ​ർ​ട്ട്: അ​പ്പ​ച്ച​ൻ ക​ണ്ണ​ൻ​ചി​റ