ഓള്‍ ഓസ്‌ട്രേലിയ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സമാപിച്ചു
Sunday, June 16, 2019 3:18 PM IST
മെല്‍ബണ്‍: സെന്റ് മേരിസ് ക്‌നാനായ കാത്തലിക് മിഷന്‍ മെല്‍ബണും, മെല്‍ബണ്‍ ക്‌നാനായ കാത്തലിക് കോണ്‍ഗ്രസും (എംകെസിസി) സംയുക്തമായി നടത്തപ്പെട്ട ഓള്‍ ഓസ്‌ട്രേലിയ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ അത്യന്തം ആവേശകരമായി പരിസമാപിച്ചു. ജൂണ്‍ എട്ടിനു ശനിയാഴ്ച കീസ്ബറോ ബാഡ്മിന്റണ്‍ സെന്ററില്‍ വെച്ച് നടത്തപ്പെട്ട ടൂര്‍ണമെന്റ് ചാപ്ലിന്‍ ഫാ. പ്രിന്‍സ് തൈപുരയിടത്തില്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സോളമന്‍ പാലക്കാട്ട് എല്ലാവര്‍ക്കും സ്വാഗതം ആശംസിച്ചു.

ഫോര്‍ സ്റ്റാര്‍ ഫ്രണ്ട്ഷിപ് ട്രോഫിക്ക് വേണ്ടി നടത്തപ്പെട്ട ടൂര്‍ണമെന്റില്‍ മെല്‍ബണ്‍ ടീമായ സിജു അലക്‌സ് വടക്കേക്കരയും ജോ മുരിയന്മ്യാലിലും ഒന്നാം സമ്മാനമായ ട്രോഫിയും 501 ഡോളറും കരസ്ഥമാക്കി. രണ്ടാം സമ്മാനമായ ബേബി ലൂക്കോസ് പുത്തന്‍പുരക്കല്‍ മെമ്മോറിയല്‍ ട്രോഫിയും 201 ഡോളറും കരസ്ഥമാക്കിയത് ബല്ലാരട്ടില്‍ നിന്ന് വന്ന ഷെല്ലി കുര്യാക്കോസ്, ജിംസണ്‍ ജോസഫ് ടീമും മൂന്നാം സമ്മാനമായ ചേരിയില്‍ കുരുവിള മെമ്മോറിയല്‍ ട്രോഫിയും 101 ഡോളറും കരസ്ഥമാക്കിയത് മെല്‍ബണില്‍ നിന്ന് വന്ന സനീഷ് പാലക്കാട്ട്, ജിനോ കുടിലില്‍ ടീമുമാണ്.

വനിതകള്‍ക്ക് പ്രേത്യേകമായി നടത്തപ്പെട്ട ടൂര്‍ണമെന്റില്‍ ലിനി സിജു & ജൈബി ജയിംസ് ടീം ഒന്നാം സമ്മാനമായ 'വിമണ്‍ എംപവര്‍മെന്റ്' ട്രോഫിയും നൂറ്റിയൊന്ന് ഡോളറും കരസ്ഥമാക്കി. രണ്ടാം സമ്മാനര്‍ഹരായ എലിസബത്ത് & സുനിത പാലക്കാട്ട് ടീം അത്യന്തം വാശിയേറിയ മത്സരം കാഴ്ചവെച് സമ്മാനമായ ഇല്ലിക്കല്‍ ട്രോഫിയും 51 ഡോളറും കരസ്ഥമാക്കി.

വിജയികള്‍ക്ക് സ്‌പോണ്‍സര്‍സ് സമ്മാനങ്ങള്‍ വിതരണം ചെയ്യുകയും, ചാപ്ലിന്‍ ഫാ. പ്രിന്‍സ് തൈപുരയിടത്തില്‍ ഈ ടൂര്‍ണമെന്റ് സംഘടിപ്പിച്ച എംകെസിസ കമ്മിറ്റി അംഗങ്ങളെയും, എല്ലാ ടീമംഗങ്ങളെയും അഭിനന്ദിക്കുകയും, ട്രോഫിയും കാഷ് പ്രൈസ് സ്‌പോണ്‍സഴ്‌സായ ലിറ്റോ & സ്റ്റെല്ല, ലാന്‍സ് & സില്‍വി, ലിന്‍സ് & ഷെറിന്‍, ഷിനു & ബെറ്റ്‌സി, ബൈജു & ഷീന ഓണിശേരിയില്‍, ഷിജു & സിനി ചേരിയില്‍, അലന്‍ സോജി , ജിബു സ്‌റ്റേനി എന്നിവരെ നന്ദി അറിയിക്കുകയും ചെയ്തു.

ഓസ്‌ടേലിയയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് 19 ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുത്തത്. കെസിവൈഎലിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കു വേണ്ടി ജമ്പിങ് കാസില്‍, ഫേസ് പെയിന്റിംഗ്, ഫെയറി ഫ്‌ളോസ് എന്നിവ ഒരുക്കിയ ഈ ടൂര്‍ണമെന്റെ ജന പങ്കാളിത്തം കൊണ്ട് പ്രേത്യേക പ്രശംസ നേടി.

'ഐഡിയല്‍ ലോണ്‍സ്' മോര്‍ട്ടഗേജ് അഡ്വര്‍ടൈസേസ് മെഗാ സ്‌പോണ്‍സറായ ടൂര്‍ണമെന്റിന്റെ വിജയത്തിനുവേണ്ടി പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ബാഡ്മിന്റണ്‍ കമ്മറ്റിയുടേ കോര്‍ഡിനേറ്റേഴ്‌സായ സിജു, ജോ, ഷിനു, ലാന്‍സ് എന്നിവര്‍ക്കും, സ്‌പോണ്‍സേഴ്‌സ്, വെസ് പ്രസിഡന്റ് ജിജോ മാറികവീട്ടില്‍, ട്രഷറര്‍ സിജോ മൈക്കുഴിയില്‍ എന്നിവര്‍ക്കും മെല്‍ബണ്‍ ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് പ്രസിഡന്റ് സോളമന്‍ പാലക്കാട്ട് പ്രത്യേകം നന്ദി അറിയിച്ചു.