ന​വോ​ദ​യ വി​ക്ടോ​റി​യ​യു​ടെ വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി​യും കു​ടും​ബ​യോ​ഗ​വും സം​ഘ​ടി​പ്പി​ച്ചു
Monday, July 8, 2019 10:32 PM IST
മെ​ൽ​ബ​ണ്‍: ഓ​സ്ട്രേ​ലി​യ​ൻ മ​ല​യാ​ളി​ക​ളു​ടെ സാം​സ്കാ​രി​ക​മു​ഖ​മാ​യ ന​വോ​ദ​യ ഓ​സ്ട്രേ​ലി​യ​യു​ടെ വി​ക്ടോ​റി​യ ഘ​ട​ക​മാ​യ ന​വോ​ദ​യ വി​ക്ടോ​റി​യ​യു​ടെ വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി​യോ​ഗ​വും കു​ടും​ബ​യോ​ഗ​വും സെ​ന്‍റ് പാ​ട്രി​ക് പ​ള്ളി ഹാ​ളി​ൽ വ​ച്ചു ന​ട​ന്നു. ആ​നു​കാ​ലി​ക വി​ഷ​യ​ങ്ങ​ളെ ആ​സ്പ​ദ​മാ​ക്കി ച​ർ​ച്ച​ക​ളും, ക​ലാ​പ​രി​പാ​ടി​ക​ളും യോ​ഗ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്നു.

പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി എ​ബി പൊ​യ്ക്കാ​ട്ടി​ൽ(​സെ​ക്ര​ട്ട​റി), : സു​നു സൈ​മ​ണ്‍(​പ്ര​സി​ഡ​ന്‍റ്), ജോ​സ​ഫ് ഫെ​ലി​ക്സ് (ജോ. ​സെ​ക്ര​ട്ട​റി), ശ്രേ​യ​സ് ശ്രീ​ധ​ർ(​വൈ​സ് പ്ര​സി​ഡ​ന്‍റ്), : രാ​ജേ​ഷ് പി ​ഭാ​സ്ക​ർ(​ജോ. സെ​ക്ര​ട്ട​റി), ലി​ജോ​മോ​ൻ(​വൈ​സ് പ്ര​സി​ഡ​ന്‍റ്), സോ​ജ​ൻ വ​ർ​ഗീ​സ് (ട്ര​ഷ​റ​ർ), അ​ജീ​ഷ് (പി​ആ​ർ​ഒ) ച​ട​ങ്ങി​ൽ സെ​ൻ​ട്ര​ൽ ക​മ്മ​റ്റി അം​ഗ​ങ്ങ​ളാ​യ പ്ര​തീ​ഷ് മാ​ർ​ട്ടി​ൻ, ബി​നി​ഷ് കു​മാ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

റി​പ്പോ​ർ​ട്ട്: എ​ബി പൊ​യ്ക്കാ​ട്ടി​ൽ