മെല്‍ബണ്‍ സെന്റ് മേരിസ് മിഷന്‍ ഇടവകദിനവും കൂടാരയോഗ വാര്‍ഷികവും ആഘോഷിച്ചു
Sunday, July 21, 2019 2:48 PM IST
മെല്‍ബണ്‍: സെന്റ് മേരിസ് ക്‌നാനായ കാത്തലിക് മിഷനില്‍ ഇടവക ദിനവും കൂടാരയോഗ വാര്‍ഷികവും ജൂലൈ 13 ശനിയാഴ്ച സെന്റ് മേരിസ് ചര്‍ച്ച് ഗ്രീന്‍സ്‌ബോറോയില്‍ വെച്ച് ആഘോഷിച്ചു. പാലക്കാട്ട് ജെഫ്‌റി മെമ്മോറിയല്‍ സോക്കര്‍ ടൂര്‍ണമെന്റോടുകൂടിയാണ് പരിപാടികള്‍ ആരംഭിച്ചത്. തുടര്‍ന്ന് കൂടാരയോഗാടിസ്ഥാനത്തില്‍ പുരാതനപ്പാട്ടും ബൈബിള്‍ സ്‌കിറ്റ് മത്സരവും നടത്തപ്പെടുകയും വിജയികള്‍ക്ക് പൗവത്തില്‍ ജോസഫ് മെമ്മോറിയല്‍ ട്രോഫിയും കാഷ് പ്രൈസും, ഐക്കരപ്പറമ്പില്‍ മത്തായി മെമ്മോറിയല്‍ ട്രോഫിയും കാഷ് പ്രൈസും, ജോയി സീന, ജോസ്‌മോന്‍ - ലിസി ദമ്പതികള്‍ സ്‌പോണ്‍സര്‍ ചെയ്ത കാഷ് പ്രൈസും നല്‍കുകയും ചെയ്തു.

മത്സരങ്ങളില്‍ പങ്കെടുത്ത സെഹിയോന്‍, കാല്‍വരി,ബെത്‌ലെഹേം, നസറെത് കൂടാരയോഗങ്ങളെ ചാപ്ലിന്‍ ഫാ.പ്രിന്‍സ് തൈപുരയിടത്തില്‍, പയസ് മൗണ്ട് പള്ളി വികാരി ഫാ. ബോബി കൊച്ചുപറമ്പില്‍ എന്നിവര്‍ അനുമോദിക്കുകയും വിജയികളായവരെ അഭിനന്ദിക്കുകയും ചെയ്തു. ഇതുപോലുള്ള സൗഹ്രദ മത്സരങ്ങള്‍ കൂടാരയോഗ അംഗങ്ങള്‍ തമ്മിലുള്ള അടുപ്പം വര്‍ധിപ്പിക്കാനും ക്‌നാനായ പാരമ്പര്യങ്ങളെ കുറിച്ച് കൂടുതല്‍ അറിവ് നല്‍കുവാനും കാരണമാകട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.

പരിപാടികളുടെ വിജയത്തിനുവേണ്ടി പ്രവര്‍ത്തിച്ച കൈക്കാരന്മാരായ ആന്റണി പ്ലാക്കൂട്ടത്തില്‍ ഷിനു ജോണ്‍, സെക്രട്ടറി ഷിജു ചേരിയില്‍ മറ്റെല്ലാ കൂടാരയോഗ ഭാരവാഹികളെയും, പാരിഷ് കൗണ്‍സില്‍ അംഗങ്ങളെയും സമ്മാനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്തവരെയും ചാപ്ലിന്‍ നന്ദി അറിയിച്ചു.

റിപ്പോര്‍ട്ട്: സോളമന്‍