ബംഗളൂരു: ബംഗളൂരു മലയാളി ഫോറത്തിൻറെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ 22ന് നടത്തും. ബന്നാർഘട്ട റോഡിലുള്ള നിംഹാൻസ് കണ്വൻഷൻ സെൻററിൽ രാവിലെ എട്ട് മുതൽ രാത്രി എട്ടുവരെയാണ് ആഘോഷപരിപാടികൾ. ഇതോടനുബന്ധിച്ച് ആലപ്പുഴ റെയ്ബാൻ അവതരിപ്പിക്കുന്ന മെഗാ ഓർക്കസ്ട്രയും ഓണസദ്യയും അത്തപ്പൂക്കള മത്സരവും പായസമത്സരവും ഉണ്ടായിരിക്കും.
ഇതുമായി ബന്ധപ്പെട്ട് നടന്ന ആലോചനാ യോഗത്തിൽ പ്രസിഡൻറ് അഡ്വ. മെൻറോ ഐസക് അധ്യക്ഷത വഹിച്ചു. സെക്രട്ടറി മധു കലമാനൂർ, ഷിബു ശിവദാസ്, പി.ജെ. ജോജോ, പ്രകാശ് തോമസ്, പി.എം. ജേക്കബ്, അജയ് കിരണ്‍, ബെന്നി സെബാസ്റ്റ്യൻ, ഷാജി ആർ. പിള്ള, ഷാജു ദേവസി, ഇ.ജെ. സജീവ്, പ്രവീണ്‍, ഓമന ജേക്കബ് എന്നിവർ പ്രസംഗിച്ചു.