പാലം ഇൻഫന്‍റ് ജീസസ് ഫൊറോന പള്ളിയിൽ തിരുനാളിന് കൊടിയേറി
Saturday, October 26, 2019 3:51 PM IST
ന്യൂഡൽഹി: പാലം ഇൻഫന്‍റ് ജീസസ് ഫൊറോനാ പള്ളിയിൽ ഒക്ടോബർ 26, 27 (ശനി, ഞായർ) തീയതികളിൽ നടക്കുന്ന പരിശുദ്ധ ജപമാല രാജ്ഞിയുടെയും വിശുദ്ധ യൂദാ ശ്ലീഹായുടെയും സംയുക്ത തിരുനാളിന്‍റെ കൊടിയേറ്റ് കർമം ഫാ. കുര്യൻ മൂഞ്ഞേലി നിർവഹിച്ചു. ജപമാലയ്ക്ക് ശേഷം വിശുദ്ധ കുർബാനയും വചന സന്ദേശവും നൊവേനയും നടന്നു. വികാരി ഫാ. അബ്രഹാം ചെമ്പോട്ടിക്കൽ സഹകാർമകനായിരുന്നു.

26 ന് (ശനി) വൈകുന്നേരം 6.30 ന് ആഘോഷമായ ജപമാലയോടെ തിരുക്കർമങ്ങൾ ആരംഭിക്കും. ഇടവക വികാരി ഫാ. അബ്രഹാം ചെമ്പോട്ടിക്കൽ കർമങ്ങൾക്ക് മുഖ്യകാർമികത്വം വഹിക്കും. തുടർന്നു നേർച്ചയും ഉണ്ടായിരിക്കും.

27 ന് (ഞായർ) വിശുദ്ദ യൂദാ തദേവൂസിന്‍റെ തിരുനാൾ ആഘോഷിക്കും. രാവിലെ 8.30 ന് ആഘോഷമായ വിശുദ്ധ കുർബാന, വചന സന്ദേശം എന്നിവയ്ക്ക് വികാരി ഫാ. അബ്രഹാം ചെമ്പോട്ടിക്കൽ മുഖൃ കാർമികത്വം വഹിക്കും. തുടർന്നു ദിവ്യകാരുണ്യ പ്രദക്ഷിണം, ലദീഞ്ഞ്, നേർച്ച എന്നിവയും നടക്കും.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്