മെൽബൺ സെന്‍റ് അൽഫോൻസ സീറോ മലബാർ കത്തീഡ്രലിൽ ഇടവക ദിനവും മതബോധന വാർഷികവും 23 ന്
Thursday, November 21, 2019 3:55 PM IST
മെൽബണ്‍: സെന്‍റ് അൽഫോൻസ് സീറോ മലബാർ കത്തീഡ്രലിൽ ഇടവക ദിനവും മതബോധന വാർഷികവും നവംബർ 23 (ശനി) എപ്പിംഗ് മെമ്മോറിയൽ ഹാളിൽ ആഘോഷിക്കുന്നു. വൈകുന്നേരം 4 ന് വിശുദ്ധ കുർബാനയും തുടർന്നു 5 മുതൽ ഇടവകയിലെ മതബോധന വിദ്യാർഥികളുടെയും കുടുംബയൂണീറ്റുകളുടെയും നേതൃത്വത്തിൽ കലാപരിപാടികളും നടക്കും.

വിവിധ മത്സരങ്ങളിൽ വിജയികളായവർക്കും പഠനത്തിൽ മികച്ച നിലവാരം പുലർത്തിയ മതബോധന വിദ്യാർഥികൾക്കും സമ്മാനങ്ങളും വിതരണം ചെയ്യും. കത്തീഡ്രൽ ഇടവകയുടെ അടുത്ത വർഷത്തെ കലണ്ടറിന്‍റെ പ്രകാശനം രൂപത ചാൻസിലറും കത്തീഡ്രൽ വികാരിയുമായ ഫാ. മാത്യു കൊച്ചുപുരയ്ക്കൽ നിർവഹിക്കും. സ്നേഹ വിരുന്നോടെ ഇടവക ദിനാഘോഷങ്ങൾ സമാപിക്കും.

ഐഎച്ച്എൻഎ, എനർജി ഇൻഡിപെൻഡൻസ് ഗ്രൂപ്പ്, കട്ടൂംബ ഫുഡ്സ് എന്നിവരാണ് ഇടവക ദിനത്തിന്‍റെ ഗോൾഡ് സ്പോണ്‍സർമാർ. വികാരി ഫാ. മാത്യു കൊച്ചുപുരയ്ക്കൽ, കൈക്കാരന്മാരായ ക്ലീറ്റസ് ചാക്കോ, ആന്‍റോ തോമസ്, കണ്‍വീനർ ബോപ്പിൻ ജോണ്‍ എന്നിവ ടെയും പാരിഷ് കൗണ്‍സിൽ അംഗങ്ങളുടെയും നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു.

റിപ്പോർട്ട്: പോൾ സെബാസ്റ്റ്യൻ