മെൽബൺ ക്നാനായ കാത്തലിക് യൂത്ത് ലീഗിന് പുതിയ നേതൃത്വം
Wednesday, January 1, 2020 6:53 PM IST
മെൽബൺ കെസിവൈഎലിന്‍റെ അടുത്ത രണ്ടു വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി ജോവിറ്റ ജോസഫ് (പ്രസിഡന്‍റ്), അലക്സ് ആന്‍റണി (സെക്രട്ടറി), ബെനീറ്റ ബിനോജി (വൈസ് പ്രസിഡന്‍റ്), ബിൽ ബേബി (ജോയിന്‍റ് സെക്രട്ടറി), ബെസ്റ്റിൻ ബെന്നി (ട്രഷറർ), ഷോൺ പത്തുപറയിൽ (സ്പോർട്സ് കോഓർഡിനേറ്റർ) എന്നിവരെ തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹികളെ വികാരി ഫാ. പ്രിൻസ് തൈപുരയിടത്തിൽ അനുമോദിക്കുകയും കഴിഞ്ഞ രണ്ടു വർഷക്കാലം മെൽബൺ കെസിവൈഎല്ലിനു നേതൃത്വം നൽകിയ സ്റ്റെബിൻ ഒക്കാട്ട്, ജിക്‌സി കുന്നംപടവിൽ, മെൽവി സജി, ഷാരോൺ പത്തുപറയിൽ, അലക്സ് വടക്കേക്കര, ജിബിൻ തോമസ് എന്നിവർക്ക് നന്ദി അറിയിക്കുകയും ചെയ്തു.

മെൽബൺ കെസിവൈഎൽ ഡയറക്ടർമാരായി സിജു അലക്സ് വടക്കേക്കര, റ്റീനാ സ്റ്റീവ് കടുതോടിയിൽ എന്നിവരെ നിയമിച്ചു. മുൻ ഡയറക്ടർമാരായിരുന്ന അനൂപ് ജോസഫ്, സോജി അലൻ എന്നിവർക്ക് നന്ദി അറിയിക്കുകയും ചെയ്തു.

റിപ്പോർട്ട്: സോളമൻ ജോർജ്