മെ​ൽ​ബ​ണ്‍ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യി​ൽ വെ​ള്ളി​യാ​ഴ്ച ഉ​പ​വാ​സ പ്രാ​ർ​ഥ​നാ​ദി​നം
Thursday, March 19, 2020 10:18 PM IST
മെ​ൽ​ബ​ണ്‍: കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ച് ഓ​സ്ട്രേ​ലി​യ​യി​ലും ഇ​ന്ത്യ​യു​ൾ​പ്പെ​ടെ മ​റ്റു​രാ​ജ്യ​ങ്ങ​ളി​ലും രോ​ഗി​ക​ളാ​യി ക​ഴി​യു​ന്ന​വ​ർക്കുവേ​ണ്ടി​യും രോ​ഗി​ക​ളെ ശു​ശ്രൂ​ഷി​ക്കു​ന്ന ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രെ​യും സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​രെ​യും പ്രാ​ർ​ഥ​ന​യാ​ൽ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും മാ​ർ​ച്ച് 20 നു മെ​ൽ​ബ​ണ്‍ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യി​ൽ ഉ​പ​വാ​സ​പ്രാ​ർ​ഥ​നാ​ദി​ന​മാ​യി ആ​ച​രി​ക്കാ​ൻ രൂ​പാ​താ​ധ്യ​ക്ഷ​ൻ മാർ ബോ​സ്കോ പു​ത്തൂ​ർ ആ​ഹ്വാ​നം ചെ​യ്തു.

രോ​ഗം ബാ​ധി​ച്ച​വ​രെ​യും രോ​ഗ​ത്തി​ന്‍റെ ആ​ശ​ങ്ക​യി​ൽ ക​ഴി​യു​ന്ന​വ​രെ​യും ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രെ​യും അ​ധി​കാ​രി​ക​ളെ​യും ദൈ​വ​ത്തി​ന്‍റെ ക​ണ​ക്ക് സ​മ​ർ​പ്പി​ച്ചു​കൊ​ണ്ട് വ്യ​ക്തി​പ​ര​മാ​യും കു​ടും​ബാം​ഗ​ങ്ങ​ളോ​ടൊ​പ്പ​വും ഈ ​ദി​വ​സം പ്രാ​ർ​ഥ​ന​യി​ലാ​യി​രി​ക്കാ​ൻ കൊ​റോ​ണ രോ​ഗ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മാർ ബോസ്കോ പൂത്തൂർ പ്ര​ത്യേ​കം പു​റ​പ്പെ​ടു​വി​ച്ച സ​ർ​ക്കു​ല​റി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.

റി​പ്പോ​ർ​ട്ട്: പോ​ൾ സെ​ബാ​സ്റ്റ്യ​ൻ