ന്യൂഡല്‍ഹി: കോവിഡ് ബാധിച്ച് ഡല്‍ഹിയില്‍ മലയാളി നഴ്സ് മരിച്ചു. കോട്ടയം ഞീഴൂര്‍ സ്വദേശിനി രാജമ്മ മധുസൂദനൻ(61) ആണ് മരിച്ചത്. ശിവാജി ആശുപത്രിയിലെ നഴ്സാണ് രാജമ്മ. എല്‍എന്‍ജെപി ആശുപത്രിയിൽ ബുധനാഴ്ച രാവിലെയായിരുന്നു മരണം. ഇവരുടെ ഭർത്താവും നഴ്സായ മകളും ക്വാറന്റീനിലാണ്.
കോവിഡ് ബാധിച്ച് ഡല്‍ഹിയില്‍ മരിക്കുന്ന രണ്ടാമത്തെ മലയാളി നഴ്സാണ് രാജമ്മ. നേരത്തെ സ്വകാര്യ ആശുപത്രിയായ കൽറയിലെ നഴ്സായിരുന്ന പത്തനംതിട്ട സ്വദേശി അംബിക കോവിഡ് ബാധിച്ച് മരിച്ചിരുന്നു.