ബിപിഡി കേരളം ജൈത്രയാത്ര തുടരുന്നു
Monday, June 22, 2020 7:46 PM IST
ന്യൂഡൽഹി: ബിപിഡി കേരളം ജൈത്രയാത്ര തുടരുന്നു. ലോക്ക് ഡൗൺ തുടങ്ങിയ മാർച്ച് 23 മുതൽ ജൂൺ 15 വരെ 406 യൂണിറ്റ് രക്തവും 27 യൂണിറ്റ് പ്ലേറ്റ് ലറ്റും വിതരണം ചെയ്തു. അതിലുപരി ചെയർമാൻ ടി.കെ. അനിൽ അന്പതാം തവണ രക്തം നൽകി ഗ്രൂപ്പിന്‍റെ ശക്തി തെളിയിച്ചു എന്നതും ഏറെ സന്തോഷം ഉളവാക്കുന്ന കാര്യം തന്നെ.

ഗ്രൂപ്പ് തുടങ്ങി ഒരു വർഷവും 3 മാസവും തികയുന്ന ജൂൺ 20ന് 1825 യൂണിറ്റ് രക്തവും 127 യൂണിറ്റ് പ്ലേറ്റ് ലെറ്റും ബിപിഡി വിതരണം ചെയ്തു.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്