അ​ൽ​മ​നാ​ർ മ​ദ്ര​സാ ഓ​ണ്‍​ലൈ​ൻ അ​ഡ്മി​ഷ​ൻ ആ​രം​ഭി​ച്ചു
Thursday, July 2, 2020 7:58 PM IST
ദോ​ഹ: ഖ​ത്ത​ർ കേ​ര​ള ഇ​സ്ലാ​മി​ക് സെ​ന്‍റ​ർ മേ​ൽ​നോ​ട്ട​ത്തി​ൽ സ​ല​ത്ത ജ​ദീ​ദി​ൽ പ്ര​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന അ​ൽ​മ​നാ​ർ മ​ദ്ര​സ​യി​ലേ​ക്ക് 2020-21 വ​ർ​ഷ​ത്തേ​ക്കു​ള്ള അ​ഡ്മി​ഷ​ൻ ആ​രം​ഭി​ച്ചു. ഒ​ന്നു​മു​ത​ൽ എ​ട്ടു​വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ലേ​ക്ക് അ​ഞ്ച് വ​യ​സ് മു​ത​ലു​ള്ള കു​ട്ടി​ക​ൾ​ക്കാ​ണ് പ്ര​വേ​ശ​നം. പ​രി​ച​യ​സ​ന്പ​ന്ന​നാ​യ അ​ധ്യാ​പ​ക​രും മി​ക​ച്ച പാ​ഠ്യ​പ​ദ്ധ​തി​യും മ​ദ്ര​സ​യു​ടെ പ്ര​ത്യേ​ക​ത​യാ​ണ് നി​ല​വി​ൽ എ​ല്ലാ ക്ലാ​സു​ക​ളും ഓ​ണ്‍​ലൈ​നാ​യാ​ണ് ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.

മ​ല​യാ​ള ഭാ​ഷാ പ​ഠ​ന​ത്തി​ന് ഉൗ​ന്ന​ൽ ന​ൽ​കി​ക്കൊ​ണ്ട് ന​ൽ​കി​ക്കൊ​ണ്ടു​ള്ള പ്ര​ത്യേ​ക പ​ദ്ധ​തി​യും മ​ദ്ര​സ പ​ഠ​നം മു​ട​ങ്ങി​പ്പോ​യ 15 വ​യ​സു​വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് ശ​നി​യാ​ഴ്ച​ക​ളി​ൽ പ്ര​ത്യേ​ക ക്ലാ​സു​ക​ളും സം​വി​ധാ​നി​ച്ചി​ട്ടു​ണ്ട്.

കു​ട്ടി​ക​ളു​ടെ ക​ലാ കാ​യി​ക ശേ​ശി​ക​ളെ പ​രി​പോ​ഷി​പ്പി​ക്കു​ന്ന​തി​നും വ്യ​ത്യ​സ്ത പ​രി​പാ​ടി​ക​ൾ മ​ദ്ര​സ​യു​ടെ കീ​ഴി​ൽ സം​ഘ​ടി​പ്പി​ക്കാ​റു​ണ്ട്.

പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തേ​ക്കു​ള്ള അ​ഡ്മി​ഷ​നു വേ​ണ്ടി താ​ഴെ​യു​ള്ള ലി​ങ്ക് വ​ഴി ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ്.

https://forms.gle/wjf1UDnWh4xxtDTP6

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്; 55559756, 70188064