ഇ​ന്ത്യ​യ്ക്ക് കോ​വി​ഡ് സ​ഹാ​യവുമായി ജ​ർ​മ​നി; 460 മി​ല്യ​ൻ യൂ​റോ വാ​യ്പ​യും 3.30 ല​ക്ഷം ടെ​സ്റ്റിം​ഗ് കിറ്റും നൽകും
Monday, September 14, 2020 10:41 PM IST
ബ​ർ​ലി​ൻ: കോ​വി​ഡ് സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് ഇ​ന്ത്യ​യ്ക്ക് ജ​ർ​മ​നി ന​ൽ​കു​ന്ന​ത് വ​ലി​യ തോ​തി​ലു​ള്ള സ​ഹാ​യം. ഹ്ര​സ്വ​കാ​ല വാ​യ്പ ഇ​ന​ത്തി​ൽ 460 മി​ല്യ​ൻ യൂ​റോ​യും 330,000 ടെ​സ്റ്റിം​ഗ് കി​റ്റു​ക​ളും ലഭ്യമാക്കുന്നു.

കൊ​റോ​ണ വൈ​റ​സ് ബാ​ധ വ​ർ​ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന വേളയിൽ ഇ​ന്ത്യ​യ്ക്കു​ള്ള സ​ഹാ​യം വീ​ണ്ടും വ​ർ​ധി​പ്പി​ക്കു​മെ​ന്നും ജ​ർ​മ​ൻ ഡെ​വ​ല​പ്മെ​ന്‍റ് വ​കു​പ്പ് മ​ന്ത്രി ഗെ​ർ​ഡ് മു​ള്ള​ർ അ​റി​യി​ച്ചു.

3.30 ല​ക്ഷം ടെ​സ്റ്റിം​ഗ് കി​റ്റു​ക​ളും ആ​റു ല​ക്ഷം പി​പി​ഇ കി​റ്റു​ക​ളും അ​ട​ക്കം 15 മി​ല്യ​ൻ യൂ​റോ വി​ല വ​രു​ന്ന വ​സ്തു​ക്ക​ൾ സൗ​ജ​ന്യ​മാ​യാ​ണ് ന​ൽ​കു​ന്ന​ത്. രാ​ജ്യ​ത്തെ വൈ​റ​സ് വ്യാ​പ​ന​ത്തി​ന്‍റെ തോ​ത് കു​റ​യ്ക്കാ​നാ​ണ് ഇ​തു​കൊ​ണ്ട് ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.


80 കോ​ടി ആ​ളു​ക​ൾ​ക്ക് ഭ​ക്ഷ​ണ ല​ഭ്യ​ത ഉ​റ​പ്പാ​ക്കു​ക​യും ജോ​ലി ന​ഷ്ട​പ്പെ​ട്ട 32 കോ​ടി ആ​ളു​ക​ൾ​ക്ക് പി​ന്തു​ണ ന​ൽ​കു​ക​യു​മാ​ണ് ഹ്ര​സ്വ​കാ​ല വാ​യ്പ​യി​ലൂ​ടെ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ