ലിസിമോള്‍ ഷാജി ബെന്‍ഡിഗോയില്‍ നിര്യാതയായി
Tuesday, March 16, 2021 2:14 PM IST
ബെന്‍ഡിഗോ: ബെന്‍ഡിഗോ ബൂര്‍ട്ട് ഡിസ്ട്രിക്റ്റ് ഹോസ്പിറ്റലില്‍ നഴ്‌സ് ആയ ലിസി മോള്‍ ഷാജി നിര്യാതയായി. കോട്ടയം കുറുപ്പന്തറ കളരിക്കല്‍ ഷാജിയുടെ ഭാര്യയാണ്. കോട്ടയം ആപ്പാഞ്ചിറ പൂഴിക്കോല്‍ പൈയാംതടത്തില്‍ പരേതനായ പാപ്പച്ചന്റെയും ത്രേസിയാമ്മയുടെയും മകളാണ്.

സഹോദരങ്ങള്‍: ടെസി സാബു (ബ്രിസ്‌ബെന്‍), റവ. ഫാ.ജോര്‍ജ് പി.എസ് (സലേഷ്യന്‍ കോണ്‍ഗ്രിഗേഷന്‍, ബംഗളൂരൂ), ജോണ്‍സണ്‍ പൈയാംതടത്തില്‍ (ആപ്പാഞ്ചിറ).

കഴിഞ്ഞ ആറുവര്‍ഷമായി ബെന്‍ഡിഗോയില്‍ താമസിച്ചു വരുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് ബെന്‍ഡിഗോ ബേയ്‌സ് ഹോസ്പിറ്റലില്‍ കാന്‍സര്‍ ബാധയെ തുടര്‍ന്നാണ് മരണം.മൃതദേഹം കേരളത്തില്‍ എത്തിക്കാനുള്ള തയാറെടുപ്പുകള്‍ നടന്നുവരുന്നു.

റിപ്പോര്‍ട്ട്: ജോസ് എം. ജോര്‍ജ്‌