മ​ജീ​ഷ്യ​ൻ ഗോ​പി​നാ​ഥ് മു​തു​കാ​ട് കു​ട്ടി​ക​ളു​മാ​യി "വി​സ്മ​യ സാ​ന്ത്വ​നം'​ ഏ​പ്രി​ൽ 18 ഞാ​യ​റാ​ഴ്ച
Tuesday, April 13, 2021 10:32 PM IST
ല​ണ്ട​ൻ: ഗോ​പി​നാ​ഥ് മു​തു​കാ​ടും കു​ട്ടി​ക​ളു​മാ​യി ന്ധ​വി​സ്മ​യ സാ​ന്ത്വ​നം​ന്ധ ഏ​പ്രി​ൽ 18 ഞാ​യ​റാ​ഴ്ച ര​ണ്ട് (യു​കെ) 6.30 (ഇ​ന്ത്യ) ന് ​ന​ട​ത്ത​പ്പെ​ടു​ന്നു. പ​രി​മി​തി​ക​ളെ​പോ​ലും പ​ട​വു​ക​ളാ​ക്കി ഇ​ന്ദ്ര​ജാ​ല​ത്തി​ന്‍റെ മ​യ​കാ​ഴ്ച​ക​ളു​മാ​യി എ​ത്തു​ന്ന ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ളെ പ്രോ​ൽ​സാ​ഹി​പ്പി​ക്കു​ക​യും അ​വ​ർ​ക്ക് പി​ന്തു​ണ കൊ​ടു​ക്കു​ക​യും ചെ​യ്യു​ക​യെ​ന്ന​ത് ന​മ്മു​ടെ ക​ട​മ​യും ക​ർ​ത്ത​വ്യ​വു​മാ​ണ്. അ​വ​ർ അ​ങ്ങ​നെ ജ​നി​ച്ച​തും ന​മ്മ​ൾ ആ​കാ​തി​രു​ന്ന​തും ത​മ്മി​ലു​ള്ള വി​ത്യാ​സം, ന​മു​ക്ക് കി​ട്ടി​യ ഭാ​ഗ്യ​ത്തോ​ട് കൂ​ടി ഭാ​ഗ്യം ല​ഭി​ക്കാ​ത്ത​വ​രെ​ക്കൂ​ടി ചേ​ർ​ത്ത് പി​ടി​ക്കു​ക. ആ ​മ​ഹ​ത്താ​യ ല​ക്ഷ്യ​ത്തി​ലേ​ക്കാ​ണ് പ്ര​ശ​സ്ത മാ​ന്ത്രി​ക​ൻ ഗോ​പി​നാ​ഥ് മു​തു​കാ​ടും സം​ഘ​വും ന​ട​ന്നു നീ​ങ്ങു​ന്ന​ത്. അ​ദ്ദേ​ഹ​ത്തി​ന്േ‍​റ​യും ടീ​മം​ഗ​ങ്ങ​ളു​ടേ​യും സ്വ​പ്ന സാ​ക്ഷാ​ത്കാ​ര​ത്തി​നാ​യി ന​മു​ക്കൊ​ന്നി​ച്ച് അ​ണി​ചേ​രാം.

യു​ക്മ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ യു​കെ​യി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​രു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത് പ്ര​ശ​സ്ത മ​ജീ​ഷ്യ​ൻ ഗോ​പി​നാ​ഥ് മു​തു​കാ​ടി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ ഉ​ള്ള മാ​ജി​ക് അ​ക്കാ​ദ​മി​യു​ടെ കീ​ഴി​ൽ പ​രി​ശീ​ല​നം സി​ദ്ധി​ച്ച ഭി​ന്ന​ശേ​ഷി​യു​ള്ള കു​ട്ടി​ക​ളാ​ണ് ഈ ​പ​രി​പാ​ടി അ​വ​ത​രി​പ്പി​ക്കു​ന്ന​ത് . വെ​ർ​ച്വ​ൽ റി​യാ​ലി​റ്റി​യു​ടെ സാ​ങ്കേ​തി​ക മി​ക​വി​ൽ ഇ​ന്ദ്ര​ജാ​ല​വും സം​ഗീ​ത​വും നൃ​ത്ത​വും ഇ​ട​ക​ല​ർ​ന്ന വേ​റി​ട്ടൊ​രു പ​രി​പാ​ടി​യാ​ണ് ന്ധ​ന്ധ​വി​സ്മ​യ സാ​ന്ത്വ​നം’’.


ഇ​ന്ദ്ര​ജാ​ലം, സം​ഗീ​തം, നൃ​ത്തം, അ​ഭി​ന​യം, ചി​ത്ര​ര​ച​ന, സി​നി​മാ​നി​ർ​മാ​ണം, ഉ​പ​ക​ര​ണ സം​ഗീ​തം എ​ന്നി വി​ഭാ​ഗ​ങ്ങ​ളി​ൽ പ​രി​ശീ​ല​നം ന​ട​ത്തി​യ​വ​രാ​ണ് ഈ ​പ​രി​പാ​ടി​ക്കു​വേ​ണ്ടി വേ​ദി​യി​ൽ എ​ത്തു​ന്ന​ത് . പ​രി​ശീ​ല​നം സി​ദ്ധി​ച്ച ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് തൊ​ഴി​ൽ ന​ൽ​കു​ന്ന യൂ​ണി​വേ​ഴ്സ​ൽ മാ​ജി​ക് സെ​ന്‍റ​ർ പ​ദ്ധ​തി​യു​ടെ ധ​ന​ശേ​ഖ​ര​ണാ​ർ​ഥ​മാ​ണ് ഈ ​പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

സ​മൂ​ഹ​ത്തി​ൽ എ​ല്ലാ​വ​രെ​യും പോ​ലെ ഭി​ന്ന​ശേ​ഷി​കു​ട്ടി​ക​ൾ​ക്കും തു​ല്യ​മാ​യ സ്ഥാ​നം ഉ​റ​പ്പി​ക്കു​വാ​ൻ ല​ക്ഷ്യ​മി​ടു​ന്ന പ​ദ്ധ​തി​യാ​ണ് യൂ​ണി​വേ​ഴ്സ​ൽ മാ​ജി​ക് സെ​ന്‍റ​ർ. മാ​ജി​ക് അ​ക്കാ​ഡ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ക്കു​ന്ന ഈ ​പ​ദ്ധ​തി​യി​ൽ, ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ സ​ർ​വ​തോ​ൻ​മു​ഖ​മാ​യ വി​കാ​സ​ത്തി​ന് വേ​ണ്ടി നി​ര​വ​ധി ട്രൈ​നിം​ഗ് സെ​ന്‍റ​റു​ക​ളും ക​ലാ​വ​ത​ര​ണ വേ​ദി​ക​ളും ഉ​ൾ​പ്പെ​ടു​ന്നു. ഗോ​പി​നാ​ഥ് മു​തു​കാ​ടും ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ളും ചേ​ർ​ന്നൊ​രു​ക്കു​ന്ന ഈ ​ദൃ​ശ്യ​വി​രു​ന്ന് ഏ​പ്രി​ൽ 18നു ​ഞാ​യ​റാ​ഴ്ച യു​കെ സ​മ​യം 2 നും ​ഇ​ന്ത്യ​ൻ സ​മ​യം 6.30നു​മാ​ണ്. യു​കെ, അ​യ​ർ​ല​ൻ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലെ പ്ര​വാ​സി​ക​ൾ​ക്ക് ഓ​ണ്‍​ലൈ​നി​ലൂ​ടെ കാ​ണാ​നാ​വും.