ഡിഎംഎ വിനയ് നഗർ കിഡ്‌വായ് നഗർ മലയാളം ക്ലാസ് പ്രവേശനോത്സവം ഓഗസ്റ്റ് 8 ന്
Friday, August 6, 2021 6:57 PM IST
ഡിഎംഎ വിനയ് നഗർ കിഡ്‌വായ് നഗർ മലയാളം ക്ലാസ് പ്രവേശനോത്സവം ഓഗസ്റ്റ് 8 ന് (ഞായർ) വൈകുന്നേരം 4 മുതൽ ഗൂഗിൾ മീറ്റ് വഴി നടക്കുന്നു. പ്രസിഡന്‍റ് കെ. രഘുനാഥ് ഉദ്ഘാടനവും മുഖ്യ പ്രഭാഷണവും നിർവഹിക്കും.

മലയാളം മിഷന്‍റേയും ഡിഎംഎയുടെയും വീശിഷ്ട വ്യക്തികൾ യോഗത്തിൽ പങ്കെടുക്കും. തുടർന്നു മലയാളം ക്ലാസ് കുട്ടികളുടെ വിവിധ കലാ പരിപാടികൾ ഉണ്ടായിരിക്കും.

ഗൂഗിൾ മീറ്റിൽ പങ്കെടുക്കാനുള്ള ലിങ്ക് DMA VNKN PADANOLSAVAM 2021
Sunday, August 8 · 4:00 PM onwards
Google Meet joining link: https://meet.google.com/xav-ktsr-kkd

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്