ഷിക്കാഗോ മലയാളി അസോസിയേഷൻ പൊതുയോഗവും സത്യപ്രതിജ്ഞയും 31-ന്
Monday, October 18, 2021 9:48 PM IST
ഷിക്കാഗോ : ഷിക്കാഗോ മലയാളി അസോസിയേഷന്‍റെ നിലവിലുള്ള കമ്മിറ്റിയുടെ അവസാന കാലഘട്ടത്തിലെ പൊതുയോഗവും 2021–23 കാലഘട്ടത്തിലെ പുതിയ കമ്മിറ്റിയംഗങ്ങളുടെ സത്യപ്രതിജ്ഞയും ഒക്ടോബർ 31ന് ഞായറാഴ്ച വൈകിട്ട് അഞ്ചിനു അസോസിയേഷൻ ഓഫിസിൽ (CMA Office, 834 E. Rand Rd, Suit#13, Mount Prospect, IL-60056) നടക്കും.

പൊതുയോഗത്തിൽ സെക്രട്ടറി ജോഷി വള്ളിക്കളം വാർഷിക റിപ്പോർട്ടും ട്രഷറർ മനോജ് അച്ചേട്ട് ഓഡിറ്റ്സ് റിപ്പോർട്ടും അവതരിപ്പിക്കും. അസോസിയേഷൻ അംഗങ്ങൾ വോട്ട് ചെയ്തു വിജയിപ്പിച്ച പ്രസിഡന്റ് ജോഷി വള്ളിക്കളത്തിന്‍റെ നേതൃത്വത്തിലുള്ള കമ്മറ്റിയുടെ സത്യപ്രതിജ്ഞയും പ്രസ്തുത യോഗത്തിൽ നടക്കും


കൂടുതൽ വിവരങ്ങൾക്ക്: ജോൺസൺ കണ്ണൂക്കാടൻ (പ്രസിഡന്റ്–847 477 0560), ജോഷി വള്ളിക്കളം(സെക്രട്ടറി–312 685 6749), മനോജ് അച്ചേട്ട് (ട്രഷറർ–224 522 2470).