സിഡ്നി: കോവിഡ് വാക്സിനേഷൻ പൂർത്തിയാക്കിയവർക്ക് ഡിസംബർ ഒന്നുമുതൽ ഓസ്ട്രേലിയയിലെത്താൻ അനുമതി നൽകുമെന്നു പ്രധാനമന്ത്രി സ്കോട്ട് മോറിസൺ.
രണ്ടുഡോസ് വാക്സിൻ സ്വീകരിച്ചാൽ വിദ്യാർഥികൾക്കും വ്യവസായ വിസ കൈവശമുള്ളവർക്കും അഭയാർഥികൾക്കുമുൾപ്പെടെ ഡിസംബർ ഒന്നുമുതൽ ഓസ്ട്രേലിയയിലെത്താം. സന്പദ്ഘടനയെ ശക്തിപ്പെടുത്തുന്നതിന് വിദഗ്ധതൊഴിലാളികളും വിദ്യാർഥികളും തിരിച്ചെത്തേണ്ടത് അനിവാര്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.കോവിഡിനെത്തുടർന്ന് 2020 മേയിലാണ് വിദേശികൾക്ക് രാജ്യത്തെത്തുന്നതിനു വിലക്കുകൊണ്ടുവന്നത്.