മാ​ഗ് ആ​ർ​ട്സ് ക്ല​ബ് മാ​ണി സി. ​കാ​പ്പ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു
Thursday, November 25, 2021 8:47 PM IST
ഹൂ​സ്റ്റ​ണ്‍: അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി സം​ഘ​ട​ന​ക​ളി​ലൊ​ന്നാ​യ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രെ​യ്റ്റ​ർ ഹൂ​സ്റ്റ​ണ്‍ (മാ​ഗ്) ജ​നോ​പ​കാ​ര​പ്ര​ദ​വും ജ​ന​പ്രി​യ​വു​മാ​യ ഒ​ട്ടേ​റെ പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നേ​റി ഈ ​വ​ർ​ഷ​ത്തെ ഭ​ര​ണ​സ​മി​തി പ​ടി​യി​റ​ങ്ങാ​ൻ ഒ​രു​ങ്ങു​ന്പോ​ൾ തൊ​പ്പി​യി​ൽ ഒ​രു പൊ​ൻ​തൂ​വ​ൽ കൂ​ടി ചാ​ർ​ത്തി ആ​ർ​ട്സ് ക്ല​ബ് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. ഉ​ദ്ഘാ​ട​നം ചെ​യ്യു​വാ​ൻ ഒ​രു ന​ട​നും ക​ലാ​കാ​ര​നും കൂ​ടി​യാ​യ പാ​ലാ എം​എ​ൽ​എ മാ​ണി സി.​കാ​പ്പ​ൻ എ​ത്തി​യ​പ്പോ​ൾ അ​ത് ഇ​ര​ട്ടി മ​ധു​ര​മാ​യി മാ​റി.

വി​ശു​ദ്ധി​യു​ടെ പ്ര​തീ​ക​മാ​യ വെ​ള്ള നി​റം " ​തീം ' ​ആ​യി അ​വ​ത​രി​പ്പി​ച്ച് വെ​ള്ള നി​റ​ത്തി​ൽ കു​ളി​ച്ചു​നി​ന്ന ഹൂ​സ്റ്റ​ണ്‍ മ​ല​യാ​ളി​ക​ളു​ടെ ത​റ​വാ​ടാ​യ മാ​ഗി​ന്‍റെ ആ​സ്ഥാ​ന കേ​ന്ദ്ര​മാ​യ കേ​ര​ളാ ഹൗ​സി​ൽ ന​വം​ബ​ർ 21ന് ​ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം 5ന് ​ഉ​ദ്ഘാ​ട​ന സ​മ്മേ​ള​നം.

ഒ​ട്ടേ​റെ പ്ര​തി​ഭാ സ​ന്പ​ന്ന​രാ​യ ക​ലാ​കാ​ര·ാ​രാ​ലും ക​ലാ​കാ​രി​ക​ളാ​ലും സ​ന്പ​ന്ന​മാ​യ ഹൂ​സ്റ്റ​ണ്‍​കാ​രു​ടെ ചി​ര​കാ​ല അ​ഭി​ലാ​ഷ​മാ​യി​രു​ന്ന മാ​ഗ് ആ​ർ​ട്സ് ക്ല​ബ് പാ​ലാ എം​എ​ൽ​എ മാ​ണി സി.​കാ​പ്പ​ൻ പ്രൗ​ഢ​ഗം​ഭീ​ര​മാ​യ സ​ദ​സി​ൽ നി​ല​വി​ള​ക്ക് കൊ​ളു​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു. ശ്ര​ദ്ധേ​യ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കേ​ര​ള​ത്തി​ലും അ​മേ​രി​ക്ക​യി​ലും ന​ട​ത്തി വ​രു​ന്ന ’മാ​ഗി​ന്‍റെ’ ആ​സ്ഥാ​ന കേ​ന്ദ്ര​മാ​യ കേ​ര​ളാ ഹൗ​സ് സ​ന്ദ​ർ​ശി​ക്കു​ന്ന​തി​നും ക​ല​യെ പ​രി​പോ​ഷി​പ്പി​ക്കു​ന്ന​തി​നും ക​ലാ​കാ​ര·ാ​രെ​യും ക​ലാ​കാ​രി​ക​ളെ​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന് ആ​രം​ഭി​ക്കു​ന്ന മാ​ഗ് ആ​ർ​ട്സ് ക്ല​ബി​ന്‍റെ ഉ​ദ്ഘാ​ട​നം ന​ട​ത്തു​വാ​ൻ അ​വ​സ​രം ല​ഭി​ച്ച​ത് ഒ​രു ഭാ​ഗ്യ​മാ​യി ക​രു​തു​ന്നു​വെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു.

ഇ​നി എ​ല്ലാ ശ​നി​യാ​ഴ്ച​ക​ളി​ലും ക​ലാ​കാ​ര·ാ​ർ​ക്ക് കേ​ര​ള ഹൗ​സി​ൽ ഒ​ത്തു കൂ​ടി അ​വ​രു​ടെ ക​ലാ​വി​രു​ന്നു​ക​ൾ അ​വ​ത​രി​പ്പി​ക്കാം എ​ന്ന് ആ​ർ​ട്സ് ക്ല​ബ് രൂ​പീ​ക​രി​ക്കു​ന്ന​തി​ന് ചു​ക്കാ​ൻ പി​ടി​ച്ച ഹൂ​സ്റ്റ​ണി​ലെ ഒ​രു ജ​ന​പ്രി​യ ക​ലാ​കാ​ര​ൻ കൂ​ടി​യാ​യ മാ​ഗ് പ്രോ​ഗ്രാം കോ​ർ​ഡി​നേ​റ്റ​ർ റെ​നി ക​വ​ല​യി​ൽ പ​റ​ഞ്ഞു.


മാ​ഗ് 2021 ഭ​ര​ണ​സ​മി​തി​യു​ടെ ഈ ​വ​ർ​ഷ​ത്തെ 28 മ​ത്തെ പ​രി​പാ​ടി​യാ​യി​രു​ന്നു മാ​ഗ് ആ​ർ​ട്സ് ക്ല​ബ് ഉ​ദ്ഘാ​ട​ന​വും മാ​ണി സി. ​കാ​പ്പ​ൻ എം​എ​ൽ​എ​യ്ക്കു​ള്ള സ്വീ​ക​ര​ണ​വും. പ്ര​സി​ഡ​ന്‍റ് വി​നോ​ദ് വാ​സു​ദേ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സ​മ്മേ​ള​ന​ത്തി​ൽ സെ​ക്ര​ട്ട​റി ജോ​ജി ജോ​സ​ഫ് സ്വാ​ഗ​തം ആ​ശം​സി​ച്ചു.​ട്ര​ഷ​റാ​ർ മാ​ത്യു കൂ​ട്ടാ​ലി​ൽ മു​ഖ്യാ​തി​ഥി​യെ സ​ദ​സി​നു പ​രി​ച​യ​പ്പെ​ടു​ത്തി.

മാ​ർ​ട്ടി​ൻ ജോ​ണ്‍, ശ​ശി​ധ​ര​ൻ നാ​യ​ർ, ജി.​കെ. പി​ള്ള , ഡോ.​ര​ഞ്ജി​ത് പി​ള്ള, എ​സ്.​കെ ചെ​റി​യാ​ൻ, ജ​യിം​സ് കൂ​ട​ൽ എ​ന്നി​വ​ർ ആ​ശം​സ പ്ര​സം​ഗ​ങ്ങ​ൾ ന​ട​ത്തി. ട്ര​സ്റ്റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ജോ​ഷ്വ ജോ​ർ​ജ്, വൈ​സ് പ്ര​സി​ഡ​ന്‍റ് സൈ​മ​ണ്‍ വാ​ള​ച്ചേ​രി​ൽ, മു​ൻ പ്ര​സി​ഡ​ന്‍റ് സാം ​ജോ​സ​ഫ്, ബോ​ർ​ഡ് മെ​ന്പ​ർ ര​മേ​ശ് അ​ത്തി​യോ​ടി എ​ന്നി​വ​രും ദീ​പം കൊ​ളു​ത്ത് ച​ട​ങ്ങി​ൽ പ​ങ്കു​ചേ​ർ​ന്ന് ച​ട​ങ്ങു ഉ​ജ്ജ്വ​ല​മാ​ക്കി.

വി​നു ചാ​ക്കോ, ജ​യ​ൻ അ​ര​വി​ന്ദാ​ക്ഷ​ൻ എ​ന്നി​വ​ർ ശ്രു​തി​മ​ധു​ര​മാ​യ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു. നൂ​പു​ര ഡാ​ൻ​സ് സ്കൂ​ൾ ന​ട​ത്തി​യ നൃ​ത്ത​ശി​ൽ​പം ച​ട​ങ്ങി​നു വ​ർ​ണ​ഭം​ഗി​യേ​കി. മാ​ഗ് പി​ആ​ർ​ഒ ഡോ. ​ബി​ജു പി​ള്ള ന​ന്ദി പ​റ​ഞ്ഞു. പ്രോ​ഗ്രാം കോ​ർ​ഡി​നേ​റ്റ​ർ റെ​നി ക​വ​ല​യി​ൽ എം​സി​യാ​യി​രു​ന്നു. ച​ട​ങ്ങു​ക​ൾ​ക്ക് ശേ​ഷം വി​ഭ​വ​സ​മൃ​ദ്ധ​മാ​യ സ്നേ​ഹ​വി​രു​ന്നു​മു​ണ്ടാ​യി​രു​ന്നു.

ജീ​മോ​ൻ റാ​ന്നി