പാ​ത്രി​യ​ർ​ക്കാ ദി​നാ​ഘോ​ഷ​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി
Wednesday, February 16, 2022 8:16 PM IST
മെ​ൽ​ബ​ണ്‍: ആ​ർ​ച്ച് ഡ​യോ​സി​സ് ഓ​ഫ് സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് ഇ​ൻ ഓ​സ്ട്രേ​ലി​യ​യു​ടെ ഭ​ദ്രാ​സ​ന കൗ​ണ്‍​സി​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഭ​ദ്രാ​സ​ന​ത്തി​ലെ വി​വി​ധ ദേ​വാ​ല​യ​ങ്ങ​ളി​ലെ ആ​ത്മീ​യ സം​ഘ​ട​ന​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഈ ​വ​ർ​ഷം പാ​ത്രി​യ​ർ​ക്കാ ദി​നാ​ഘോ​ഷ​ങ്ങ​ൾ​ക്കു​ള്ള ഒ​രു​ക്കം പൂ​ർ​ത്തി​യാ​യി.

ഫെ​ബ്രു​വ​രി 18ന് ​ഭ​ദ്രാ​സ​ന അ​ടി​സ്ഥാ​ന​ത്തി​ലും 20ന് ​ഇ​ട​വ​ക ത​ല​ത്തി​ലും പാ​ത്രി​യ​ർ​ക്കാ ദി​നാ​ഘോ​ഷം ന​ട​ത്ത​പ്പെ​ടും. ഫെ​ബ്രു​വ​രി 18ന് ​വി​പു​ല​മാ​യ രീ​തി​യി​ൽ ഭ​ദ്രാ​സ​ന അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​ക​ൾ പ​രി​ശു​ദ്ധ പാ​ത്രി​യ​ർ​ക്കീ​സ് ബാ​വാ​യു​ടെ മു​ൻ സെ​ക്ര​ട്ട​റി അ​ഭി​വ​ന്ദ്യ മാ​ത്യൂ​സ് മാ​ർ തി​മോ​ത്തി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യും ശ്ലൈ​ഹീ​ക വാ​ഴ്വു​ക​ൾ ന​ൽ​കു​ക​യും ചെ​യ്യും.

എ​ഡി 34-ൽ ​ജെ​റു​സ​ലേം ആ​സ്ഥാ​ന​മാ​യി യേ​ശു ക്രി​സ്തു സ്ഥാ​പി​ച്ച സ​ഭ ക്രൈ​സ്ത​വ​ർ​ക്കു​ണ്ടാ​യ പീ​ഡ​ന​ത്തെ​തു​ട​ർ​ന്ന് അ​ന്ത്യോ​ഖ്യാ​യി​ലേ​ക്ക് പാ​ലാ​യ​നം ചെ​യ്യു​ക​യും ശ്ലീ​ഹ·ാ​രി​ൽ ത​ല​വ​നാ​യ പ​ത്രോ​സ് ശ്ലീ​ഹ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​വ​ർ ശ്ലൈ​ഹീ​ക സിം​ഹാ​സ​നം അ​ന്ത്യോ​ഖ്യാ​യി​ൽ സ്ഥാ​പി​ച്ച് അ​വി​ടെ​നി​ന്ന് ആ​ഗോ​ള സ​ഭ​യു​ടെ ശ്ലൈ​ഹീ​ക ഭ​ര​ണം നി​ർ​വ​ഹി​ക്കു​ക​യും ചെ​യ്തു.

അ​പ്പോ​സ്തോ​ല·ാ​രു​ടെ ത​ല​വ​നാ​യ വി​ശു​ദ്ധ പ​ത്രോ​സ് ശ്ലീ​ഹാ അ​ന്ത്യോ​ഖ്യാ​യി​ൽ ത​ന്‍റെ സിം​ഹാ​സ​നം സ്ഥാ​പി​ച്ച് സ​ഭ​യു​ടെ അ​ടി​സ്ഥാ​നം ഉ​റ​പ്പി​ച്ച​തി​ന്‍റെ ഓ​ർ​മ​യാ​ണ് പാ​ത്രി​യ​ർ​ക്കാ ദി​നാ​ഘോ​ഷ​മാ​യി സു​റി​യാ​നി ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ ക​ത്തോ​ലി​ക്കാ സ​ഭ എ​ന്നീ പു​രാ​ത​ന സ​ഭ​ക​ൾ എ​ല്ലാ​വ​ർ​ഷ​വും ഫെ​ബ്രു​വ​രി 22ന് ​ആ​ഘോ​ഷി​ക്കു​ന്ന​ത്.

അ​ന്ത്യോ​ഖ്യാ​യി​ൽ വ​ച്ചാ​ണ് യേ​ശു​വി​ന്‍റെ പി​ൻ​ഗാ​മി​ക​ൾ​ക്ക് ക്രൈ​സ്ത​വ​ർ എ​ന്ന പേ​ര് ആ​ദ്യ​മാ​യി ല​ഭി​ച്ച​ത്.
സു​റി​യാ​നി സ​ഭാ ഗോ​ത്ര​ത്തി​ന്‍റെ പി​താ​വാ​ണ് പ​രി​ശു​ദ്ധ പാ​ത്രി​യ​ർ​ക്കീ​സ് ബാ​വ എ​ന്ന​റി​യ​പ്പെ​ടു​ന്ന​ത്. വി​ശു​ദ്ധ പ​ത്രോ​സി​ന്‍റെ പി​ൻ​ഗാ​മി​യാ​യ പ​രി​ശു​ദ്ധ പാ​ത്രി​യ​ർ​ക്കീ​സ് ബാ​വാ​യ്ക്ക് വേ​ണ്ടി​യും പ​രി​ശു​ദ്ധ സ​ഭ​യ്ക്ക് വേ​ണ്ടി​യും ഈ ​ദി​നം വി​ശ്വാ​സി​ക​ൾ പ്ര​ത്യേ​ക​മാ​യ പ്രാ​ർ​ഥ​ന​ക​ൾ നി​ർ​വ​ഹി​ക്കും.

18ന് ​ന​ട​ക്കു​ന്ന ഭ​ദ്രാ​സ​ന അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള പ്രോ​ഗ്രാ​മി​ൽ അ​ന്ത്യോ​ഖ്യാ സിം​ഹാ​സ​ന​വും അ​പ്പോ​സ്തോ​ലി​ക പി​ന്തു​ട​ർ​ച്ച​യും എ​ന്ന വി​ഷ​യ​ത്തി​ൽ റ​വ. ഡോ. ​ജേ​ക്ക​ബ് ജോ​സ​ഫ് ക​ശീ​ശ പ്ര​ബ​ന്ധം അ​വ​ത​രി​പ്പി​ക്കും. വി​വി​ധ ദേ​വാ​ല​യ​ങ്ങ​ളി​ലെ വി​ശ്വാ​സി​ക​ൾ ഒ​രു​ക്കു​ന്ന സു​റി​യാ​നി പാ​ര​ന്പ​ര്യ​ത്തി​ലു​ള്ള ക​ലാ​പ​രി​പാ​ടി​ക​ളും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.

Zoom Link: https://us02web.zoom.us/j/7518458315
Date: 18-Feb-2022 7:00 PM (AEST)
Meeting ID: 751 845 8315
Password: 275050

വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് സ്പെ​ഷ്യ​ൽ ക​മ്മി​റ്റി മെ​ന്പേ​ഴ്സു​മാ​യി ബ​ന്ധ​പ്പെ​ടു​ക.

Fr. George Varghese (0470 606 708)
Sanju George (0435 938 866)
Eldo Issac Kollaramalil (0467 215 471)

എ​ബി പൊ​യ്ക്കാ​ട്ടി​ൽ