ഫൊ​ക്കാ​ന ബോ​ർ​ഡ് ഓ​ഫ് ട്ര​സ്റ്റീ​സി​ന് ന​വ​നേ​തൃ​ത്വം
Saturday, August 6, 2022 7:53 PM IST
അ​നി​ൽ ആ​റന്മു​ള
ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ കേ​ന്ദ്ര സം​ഘ​ട​ന​യാ​യ ഫൊ​ക്കാ​ന​യു​ടെ 2022-24വ​ർ​ഷ ങ്ങ​ളി​ലേ​ക്കു​ള്ള ട്ര​സ്റ്റി​ബോ​ർ​ഡ് ഭാ​ര​വാ​ഹി​ക​ളാ​യി സ​ജി.​എം പോ​ത്ത​ൻ (ചെ​യ​ർ​മാ​ൻ), സ​ണ്ണി മ​റ്റ​മ​ന(​വൈ​സ് ചെ​യ​ർ​മാ​ൻ) ഏ​ബ്ര​ഹാം ഈ​പ്പ​ൻ(​സെ​ക്ര​ട്ട​റി) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. ഫൊ​ക്കാ​ന മു​ൻ ട്ര​സ്റ്റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ഫി​ലി​പ്പോ​സ് ഫി​ലി​പ്പി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ട്ര​സ്റ്റി ബോ​ർ​ഡ് യോ​ഗ​ത്തി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. സ്ഥാ​ന​മൊ​ഴി​യു​ന്ന അം​ഗ​ങ്ങ​ളാ​യ മാ​മ്മ​ൻ സി ​ജേ​ക്ക​ബ്, ഫി​ലി​പ്പോ​സ് ഫി​ലി​പ്പ്,ബെ​ൻ പോ​ൾ, സ്റ്റാ​ൻ​ലി എ​ത്തു​നി​ക്ക​ൽ എ​ന്നി​വ​രെ യോ​ഗം പ്ര​ത്യേ​കം അ​നു​മോ​ദി​ക്കു​ക​യും സ്തു​ത്യ​ർ​ഹ​മാ​യ സേ​വ​ന​ങ്ങ​ൾ​ക്ക് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തു​ക​യും പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ​ണ്ണി മ​റ്റ​മ​ന, ജോ​ജി തോ​മ​സ്, ടോ​ണി ക​ല്ല് കാ​വു​ങ്ക​ൽ ,ഈ ​വ​ർ​ഷം മു​ത​ൽ പൂ​ർ​ണ ഒൗ​ദ്യോ​ഗീ​ക അം​ഗ​ങ്ങ​ളാ​കു​ന്ന മു​ൻ പ്ര​സി​ഡ​ന്‍റ് ജോ​ർ​ജി വ​ർ​ഗീ​സ്, മു​ൻ സെ​ക്ര​ട്ട​റി സ​ജി​മോ​ൻ ആ​ൻ​റ​ണി, എ​ക്സ് ഓ​ഫീ​ഷ്യോ അം​ഗ​ങ്ങ​ളാ​യ പു​തി​യ പ്ര​സി​ഡ​ന്‍റ് ഡോ. ​ബാ​ബു സ്റ്റീ​ഫ​ൻ, സെ​ക്ര​ട്ട​റി ഡോ. ​ക​ലാ ഷാ​ഹി എ​ന്നി​വ​രെ സ്വാ​ഗ​തം ചെ​യ്യു​ക​യും ചെ​യ്തു.

പു​തി​യ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ സ​ജി എം. ​പോ​ത്ത​ൻ ഫൊ​ക്കാ​ന മു​ൻ ട്ര​സ്റ്റി ബോ​ർ​ഡ് സെ​ക്ര​ട്ട​റി, റോ​ക് ലാ​ൻ​ഡ് ജോ​യി​ന്‍റ് ക്രി​സ്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി എ​ന്നീ നി​ല​ക​ളി​ൽ വ്യ​ക്തി മു​ദ്ര പ​തി​പ്പി​ച്ച വ്യ​ക്തി​യാ​ണ്. ഹ​ഡ്സ​ണ്‍​വാ​ലി മ​ല​യാ​ളീ അ​സോ​സ​യേ​ഷ​ൻ സെ​ക്ര​ട്ട​റി എ​ന്നീ നി​ല​യി​ൽ നി​ല​വി​ൽ പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്നു.


വൈ​സ് ചെ​യ​ർ​മാ​ൻ ആ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ​ണ്ണി മ​റ്റ​മ​ന ഫൊ​ക്കാ​ന​യി​ലും, സാ​മൂ​ഹ്യ സാം​സ്കാ​രി​ക സേ​വ​ന മ​ണ്ഡ​ല​ങ്ങ​ളി​ലും ത​ന​താ​യ വ്യ​ക്തി പ്ര​ഭാ​വം തെ​ളി​യി​ച്ചി​ട്ടു​ണ്ട്. ഫൊ​ക്കാ​ന ട്ര​ഷ​റ​ർ, ഫൗ​ണ്ടേ​ഷ​ൻ വൈ​സ് ചെ​യ​ർ​മാ​ൻ, ഫ്ളോ​റി​ഡ റീ​ജ​ണ്‍ വൈ​സ് പ്ര​സി​ഡ​ന്‍റ്, കോ​ത​മം​ഗ​ലം മാ​ർ അ​തെ​നേ​ഷ്യ​സ് കോ​ളേ​ജ് യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി, റി​സേ​ർ​ച്ച് സ്കോ​ള​ർ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ്, മ​ല​യാ​ളീ അ​സോ​സി​യ​ഷ​ൻ ഓ​ഫ് സെ​ൻ​ട്ര​ൽ ഫ്ളോ​റി​ഡ​യു​ടെ സെ​ക്ര​ട്ട​റി, പ്ര​സി​ഡ​ന്‍റ് തു​ട​ങ്ങി നി​ര​വ​ധി രം​ഗ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്ത​ന മി​ക​വ് തെ​ളി​യി​ച്ച ഇ​ദ്ദേ​ഹം, ഫൊ​ക്കാ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ കു​ട്ട​ന്പു​ഴ ആ​ദി​വാ​സി സ്കൂ​ളി​ന്‍റെ ക​ന്പ്യൂ​ട്ട​ർ​വ​ൽ​ക്ക​ര​ണം, എ​യ്ഡ്സ് രോ​ഗ​ബാ​ധി​ത​രു​ടെ രോ​ഗ​മി​ല്ലാ​ത്ത കു​ട്ടി​ക​ളു​ടെ പു​ന​ര​ധി​വാ​സ​ത്തി​നാ​യി രൂ​പം കൊ​ടു​ത്ത് സ്വാ​ന്ത​നം പ​ദ്ധ​തി എ​ന്നി​വ​യു​ടെ പി​ന്നി​ലെ ശ​ക്തി കേ​ന്ദ്ര​മാ​യി സ്തു​ത്യ​ർ​ഹ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

സെ​ക്ര​ട്ട​റി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഏ​ബ്ര​ഹാം ഈ​പ്പ​ൻ ഫൊ​ക്കാ​ന​യി​ൽ ക​ണ്‍​വ​ൻ​ഷ​ൻ ചെ​യ​ർ​മാ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ്, ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ എ​ന്നീ നി​ല​ക​ളി​ലും മ​ല​യാ​ളീ അ​സോ​സ​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഹൂ​സ്റ്റ​ണ്‍ (മാ​ഗ്) വൈ​സ് പ്ര​സി​ഡ​ന്‍റ്, സെ​ക്ര​ട്ട​റി, പ്ര​സി​ഡ​ന്‍റ്, ട്ര​സ്റ്റി ബോ​ർ​ഡം​ഗം എ​ന്നീ നി​ല​ക​ളി​ലും പ്ര​വ​ർ​ത്ത​ന മി​ക​വ് തെ​ളി​യ​ച്ചി​ട്ടു​ണ്ട്.